
ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം.
ഹര്‍ത്താല്‍ അനുകൂലികള്‍ ചേര്‍ത്തലയില്‍ അഞ്ച് കടകള്‍ക്ക് തീയീട്ടു. ലോറിയും കാറും ഉള്‍പ്പെടെ നിരവധി വാഹനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ച് തകര്‍ത്തു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്‍റെ കൊലപാതകികളുടേതെന്ന് പറയപ്പെടുന്ന കടകള്‍ക്കാണ് തീയിട്ടത്. പ്രദേശവാസികള്‍ തീയണച്ചതിനാല്‍ കടകള്‍ക്ക് ഭാഗികമായി മാത്രമാണ് നാശനഷ്ടം സംഭവിച്ചത്.
എസ്ഡിപിഐയും ആര്‍എസ്എസും പ്രദേശത്ത് ആസൂത്രതമായ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഹര്‍ത്താലിന്‍റെ മറവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.
ആസൂത്രിത ആക്രമണങ്ങള്‍ വഴി നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യുകയെന്നതാണ് വര്‍ഗീയ കക്ഷികളുടെ നേട്ടം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here