കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി. രാജസ്ഥാൻ സ്വദേശിയായ രമേശ് സിങ് രാജാവത്തിൽ നിന്നാണ് ആർ പി എഫ് സ്വർണ്ണം പിടികൂടിയത്.

ഇയാൾ നേത്രാവതി എക്സ്പ്രസിൽ താനൈയിൽ നിന്നും എറണാകുളത്തെക്ക് യാത്ര ചെയ്യുകയായിരുന്നു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു.

പിടികൂടിയ സ്വർണത്തിൽ രണ്ടര കിലോയുടെ ബിൽ ഇയാൾ ഹാജരാക്കിയിട്ടുണ്ട്. ഇത് യഥാർത്ഥ ബിൽ ആണോ എന്ന് പരിശോധിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here