രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 16,738 പുതിയ കേസുകൾ സ്ഥിരീകരിച്ചു. കേരളമുൾപ്പടെ ഉള്ള 5 സംസ്ഥാനങ്ങളിൽ നിന്നും ദില്ലിയിൽ യാത്രക്കാർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ നിന്നുമുള്ള യാത്രക്കാർക്ക് തമിഴ്നാട് പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും നിയന്ത്രണം ഏർപ്പെടുത്തി.

മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ ക്രമദ്ധീതമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,738 പുതിയ കോവിഡ് -19 കേസുകൾ രജിസ്റ്റർ ചെയ്തത്തോടെ രാജ്യത്തെ ആക്റ്റീവ് കേസുകൾ 150,000 കടന്നു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,10,46,914 ആയി ആഗോളതലത്തിൽ ഏറ്റവും കൂടുതൽ രോഗം ബാധിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്, മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയാണ് ഏറ്റവും കൂടുതൽ കൊറോണ ബാധിച്ച അഞ്ച് സംസ്ഥാനങ്ങൾ.

കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളമുൾപ്പടെ ഉള്ള 5 സംസ്ഥാനങ്ങളിൽ നിന്നും ദില്ലിയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.ദില്ലിക്ക് പുറമെ കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാങ്ങളും നിയന്ത്രണം ഏർപ്പെടുത്തി.

അതേ സമയം ആരോഗ്യപ്രവർത്തകർക്കും മുൻ‌നിര തൊഴിലാളികൾക്കും നൽകുന്ന കോവിഡ് -19 വാക്സിൻ ഡോസുകളുടെ എണ്ണം 12.7 ദശലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേ സമയം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഇന്ത്യൻ നിർമിത വാക്‌സിനുകൾ എത്തിച്ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News