
കേന്ദ്ര ഏജൻസികളെ കൊണ്ട് ബിജെപി മുസ്ലീം ലീഗിനെ വരുതിക്ക് നിർത്തുന്നുവെന്ന് മന്ത്രി കെടി ജലീൽ. അനധികൃത സ്വത്ത് സമ്പാദനത്തിന് പി കെ കുഞ്ഞാലിക്കുട്ടിയെ ഈ ഡി ചോദ്യം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
അബ്ദുൽ വഹാബിനെയും ചോദ്യം ചെയ്തു,അദ്ദേഹം രേഖകൾ ഹാജരാക്കി. മുസ്ലീം ലീഗ് നേതാക്കൾ വാണിജ്യ താല്പര്യമുള്ളവരെന്നും കെ ടി ജലീൽ വ്യക്തമാക്കി.
സിപിഐ എംമാണ് മുഖ്യശത്രൂവെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയുടെ പൊരുളാണ് ശോഭ സുരേന്ദ്രന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത്.
ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും,മുത്തലാക്ക് വിഷയത്തിലും മുസ്ലിം ലീഗ് വോട്ട് ചെയ്തില്ല. വോട്ട് ചെയ്യാതിരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും കെടി ജലീൽ കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here