സാമൂഹിക മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

സാമൂഹിക മാധ്യമങ്ങൾക്ക് മാർഗനിർദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.

വ്യക്തികളുടെ പരാതികൾക്ക് സാമൂഹിക മാധ്യമങ്ങൾ പരിഹാരം കാണണം. പരിഹാര സെൽ രൂപീകരിക്കണം. ഇന്ത്യയിലും ഓഫീസറെ നിയമിക്കണം എന്നിങ്ങനെയാണ് നിര്‍ദേശത്തില്‍ പറയുന്നത്.

സ്ത്രീകളെ അധിക്ഷേപിക്കുന്ന ഉള്ളടക്കം 24 മണിക്കൂറിനകം നീക്കം ചെയ്യണം. ഐടി ചട്ടപ്രകാരം നിയമങ്ങൾ നടപ്പാക്കണം. ചട്ടങ്ങൾ ലംഘിച്ച സംവേഷം ആദ്യം പോസ്റ്റ് ചെയ്തത് ആരെന്ന് കണ്ടെത്തണം എന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യ സന്ദേശം വിദേശത്ത് നിന്നാണെങ്കിൽ ഇന്ത്യയിൽ ആദ്യം പോസ്റ്റ് ചെയ്തത് ആരാണെന്ന് അറിയണം എന്നും നിര്‍ദേശത്തില്‍ പറയുന്നു. നിർദേശം നടപ്പാക്കാൻ 3 മാസം സാവകാശം നല്‍കും. OTT, ഡിജിറ്റൽ ന്യൂസ് മീഡിയ എന്നിവ അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. അതേസമയം, രജിസ്ട്രേഷൻ നിർബന്ധമാക്കുന്നില്ല.

വിരമിച്ച സുപ്രീംകോടതിയുടെയോ ഹൈക്കോടതി ജഡ്ജിയുടെയോ ഈ വിഭാഗത്തിലെ വളരെ പ്രഗത്ഭനായ വ്യക്തിയുടെയോ നേതൃത്വത്തിൽ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സ്വയം നിയന്ത്രിത ബോഡി ഉണ്ടായിരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News