കോണ്ഗ്രസ് ബിജെപി വോട്ട് കച്ചവടം തുടരുമെന്നതിന് സൂചനയാണ് കോണ്ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് എന്ന് നിയുക്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.
മുഖ്യ ശത്രു ബിജെപി അല്ല, CPIM എന്നാണ് ലീഗ് നിലപാടെന്ന് എ വിജയരാഘവന്‍ പറഞ്ഞു.
പരസ്യമായി ലീഗിനെ ബിജെപി ക്ഷണിക്കുന്ന സഹചര്യമാണ് നിലവിലുള്ളതെന്നും ലീഗ് ബിജെപി നീക്ക് പോക്ക് ഉണ്ടാകുമെന്ന സൂചനയാണ് ഇത് നൽകുന്നത് എന്നും എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ധന വില വർധനവിലും പാചകവാതക വില വർധനവിലും രാഹുൽ ഗാന്ധി കേരളത്തിൽ വന്നിട്ട് പോലും അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധന കരാറിൽ കോണ്ഗ്രസ് നടത്തുന്നത് സമര നാടകം, ഇത് പൊതുജനം തിരിച്ചറിയുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. മോദി സർക്കാർ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വീതം വെച്ച് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
35 സീറ്റുകൾ ലഭിച്ചാൽ അധികാരത്തിൽ വരുമെന്ന സുരേന്ദ്രന്റെ പ്രസ്താവന കോണ്ഗ്രസിനെ വിലക്ക് വാങ്ങാമെന്ന പ്രതീക്ഷയിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
UDF ന് തിരഞ്ഞെടുപ്പ് അജണ്ട ഇല്ലാത്തതിനാൽ നാടകം കളിക്കുകയാണെന്നും മത്സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയൻ നാവികരെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് കോണ്ഗ്രസ് കൈക്കൊണ്ടത്, ഇപ്പോഴത്തേത് സമര നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ ശത്രു ബിജെപി അല്ല എന്ന പ്രസ്താവനയിൽ ലീഗ് മറുപടി പറയട്ടെ അദ്ദേഹം വ്യക്തമാക്കി.
ശബരിമല കേസ് പിൻവലിക്കണമെന്ന് കേരളത്തിലെ ചില സംഘടനകൾ ആവശ്യപ്പെട്ടു. എന്നാല്‍ കേസുകൾ പിൻ വലിച്ചത് നിലപാടിലെ പിന്മാറ്റമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Get real time update about this post categories directly on your device, subscribe now.