സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ്

സംസ്ഥാനത്ത് കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് സര്‍ക്കാരെന്ന് മന്ത്രി ഇ പി ജയരാജന്‍. കായിക മേഖലയില്‍ അടിസ്ഥാന സൗകര്യ പരിപാലനത്തിനും നടത്തിപ്പിനും പൊതുമേഖലാ കമ്പനി രൂപീകരിക്കും.

സ്പോര്‍ട്സ് കേരള ലിമിറ്റഡ് എന്ന പേരില്‍ കായിക – യുവജനകാര്യ വകുപ്പിനു കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുക. 100 ശതമാനം സര്‍ക്കാര്‍ ഓഹരിയോടു കൂടി, ലാഭരഹിത കമ്പനിയായാണ് സ്പോര്‍ട്സ് കേരളാ ലിമിറ്റഡ് പ്രവര്‍ത്തിക്കുക.

കായിക-യുവജനകാര്യ ഡയറക്ടറുടെ കീഴിലുള്ള കായിക എഞ്ചിനീറിംഗ് വിഭാഗത്തെ പുനര്‍വിന്യസിച്ചാണ് കമ്പനി രൂപീകരിക്കുന്നത്.

കായിക മേഖലയുടെ അടിസ്ഥാന സൗകര്യ പരിപാലനം, പ്രോത്സാഹനം, സൗകര്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംയോജിത മൂലധന നിര്‍മ്മാണം എന്നവയാണ് സ്പോര്‍ട്സ് കേരളാ ലിമിറ്റഡിന്റെ ചുമതല.

സര്‍ക്കാര്‍ അനുമതി നല്‍കിയതും കായിക എഞ്ചിനീയറിംഗ് വിംഗ് നടത്തുന്നതുമായ എല്ലാ പ്രവൃത്തികളും കമ്പനിക്ക് മുന്നോട്ട് കൊണ്ടുപോകാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here