കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പി ശ്രീരാമകൃഷ്ണൻ

പ്രമുഖ കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.

‘മലയാള കവിതയുടെ ഒരു കാലഘട്ടത്തിൽ നിന്ന് ഒരിതൾ കൂടി കൊഴിഞ്ഞു വീണിരിക്കുന്നു.രാജ്യം പത്മശ്രീ നല്കി ആദരിച്ച ശ്രീ. വിഷ്ണു നാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ’- സ്പീക്കര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സ്പീക്കറുടെ ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

മലയാള കവിതയുടെ ഒരു കാലഘട്ടത്തിൽ നിന്ന് ഒരിതൾ കൂടി കൊഴിഞ്ഞു വീണിരിക്കുന്നു. രാജ്യം പത്മശ്രീ നല്കി ആദരിച്ച ശ്രീ. വിഷ്ണു നാരായണൻ നമ്പൂതിരി ക്ക് ആദരാഞ്ജലികൾ.

കേരളത്തിലെ പാരിസ്ഥിതിക ജാഗ്രതയ്ക്ക് നാന്ദി കുറിച്ച സൈലന്റ് വാലി പ്രക്ഷോഭത്തിലും അതിന്റെ ഭാഗമായി പാരിസ്ഥിതിക കവിതകൾ സമാഹരിച്ച വനപർവ്വത്തിന്റെ പ്രസിദ്ധീകരണത്തിലും സുഗതകുമാരിയോടൊപ്പം നിന്നു അദ്ദേഹം.

ഭാരതീയ സംസ്കൃതിയിൽ വേരുകളൂന്നിയ കവി, കവിതയായിരിക്കണം മതമെന്ന് പറഞ്ഞ ഭാഷാ സ്നേഹി, എഴുത്തച്ഛൻ പുരസ്കാരം അടക്കം നിരവധി ബഹുമതികൾക്കർഹനായ കവി തന്റെ കൃതികളിലൂടെ തുടരുക തന്നെ ചെയ്യും. അദ്ദേഹത്തിൻ്റെ ദേഹവിയോഗം കുടുംബാംഗങ്ങളെ മാത്രമല്ല വായനക്കാരേയും ദു:ഖത്തിൽ ആഴ്ത്തിയിരിക്കയാണ്.

മലയാള കവിതയുടെ ഒരു കാലഘട്ടത്തിൽ നിന്ന് ഒരിതൾ കൂടി കൊഴിഞ്ഞു വീണിരിക്കുന്നു.

രാജ്യം പത്മശ്രീ നല്കി ആദരിച്ച ശ്രീ. വിഷ്ണു…

Posted by P Sreeramakrishnan on Thursday, 25 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News