കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എ കെ ബാലന്‍.
ഭാഷയുടെ സൗന്ദര്യവും ദർശനങ്ങളുടെ ആഴവും ഒരേപോലെ തെളിഞ്ഞുനിൽക്കുന്നതാണ് അദ്ദേഹത്തിന്റെ കവിതകൾ. മലയാളഭാഷ ഉള്ള കാലത്തോളം അദ്ദേഹത്തിന്റെ നാമം നിലനിൽക്കും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു- മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
മലയാളത്തിന്റെ പ്രിയപ്പെട്ട കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രതിബന്ധങ്ങളുടെ കടൽ താണ്ടി മലയാള സാഹിത്യരംഗത്ത് ഉറച്ചുനിന്ന കവിയാണ് അദ്ദേഹം. ഒരേ സമയം ശാസ്ത്രബോധത്തിന്റെയും ആത്മീയതയുടെയും പരിസ്ഥിതി അവബോധത്തിന്റെയും സ്ഫുരണങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.
ശാസ്ത്രവിഷയങ്ങളിൽ ബിരുദം നേടിയ ശേഷം ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മലയാള ഭാഷയിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി. കവി, മികച്ച അദ്ധ്യാപകൻ, ശാസ്ത്രസാഹിത്യ രചയിതാവ് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനായി.
സംസ്ഥാന സർക്കാർ എഴുത്തച്ഛൻ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, പുരസ്കാരം, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഭാഷയുടെ സൗന്ദര്യവും ദർശനങ്ങളുടെ ആഴവും ഒരേപോലെ തെളിഞ്ഞുനിൽക്കുന്നതാണ് അദ്ദേഹത്തിന്റെ കവിതകൾ. മലയാളഭാഷ ഉള്ള കാലത്തോളം അദ്ദേഹത്തിന്റെ നാമം നിലനിൽക്കും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു….
Posted by A.K Balan on Thursday, 25 February 2021
Get real time update about this post categories directly on your device, subscribe now.