വിഷ്ണു നാരായണൻ നമ്പൂതിരിയുടെ വിയോഗം മലയാളത്തിന് വലിയ നഷ്ടം എം ടി വാസുദേവൻ നായർ

വിഷ്ണു നാരായണൻ നമ്പൂതിരിയുടെ വിയോഗം മലയാളത്തിന് വലിയ നഷ്ടം എം ടി വാസുദേവൻ നായർ. വളരെ മികച്ച കവികളിൽ ഒരാളായിരുന്നു അദ്ദേഹമെന്നും വളരെ അടുപ്പമുള്ളയാളെയാണ് നഷ്ടമായതെന്നും എംടി പറഞ്ഞു.

കരുത്തുള്ള കവിതകൾ എഴുതിയ ആളായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരിയെന്നുംഎം ടി വാസുദേവൻ നായർ കൂട്ടിച്ചേര്‍ത്തു.

കവിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും രംഗത്തെത്തിയിരുന്നു

മലയാള കവിതയുടെ ഒരു കാലഘട്ടത്തില്‍ നിന്ന് ഒരിതള്‍ കൂടി കൊഴിഞ്ഞു വീണിരിക്കുന്നു.രാജ്യം പത്മശ്രീ നല്കി ആദരിച്ച ശ്രീ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് ആദരാഞ്ജലികള്‍ളെന്ന് സ്പീക്കര്‍ പറഞ്ഞു.

മലയാളത്തിന്റെ പ്രിയ കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. അധ്യാപകന്‍, ഭാഷാ പണ്ഡിതന്‍, വാഗ്മി, സാംസ്‌കാരിക ചിന്തകന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനാണ് അദ്ദേഹം.

മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പ്രകൃതിയേയും അദ്ദേഹം ഏറെ സ്‌നേഹിച്ചു. അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമമെന്ന് ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here