ശോഭാ സുരേന്ദ്രൻ ലീഗിനെ സ്വാഗതം ചെയ്തത് ലീഗ്- ബിജെപി നീക്കുപോക്കിന്‍റെ സൂചന: എ വിജയരാഘവന്‍

ശോഭാ സുരേന്ദ്രൻ ലീഗിനെ സ്വാഗതം ചെയ്തത് ലീഗ് ബിജെപി നീക്കു പോക്കിന്‍റെ
സൂചനയെന്ന് എ വിജയരാഘവന്‍.

മുഖ്യ ശത്രു ബിജെപി അല്ല CPIM എന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിന് മറുപടി പറയേണ്ടത് ലീഗ് ആണെന്നും, 35 സീറ്റുകൾ ലഭിച്ചാൽ അധികാരത്തിൽ വരുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന കോണ്ഗ്രസിനെ വിലക്ക് വാങ്ങാമെന്ന പ്രതീക്ഷയിലാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

LDF വികസന മുന്നേറ്റ ജാഥ തൃശൂർ ജില്ലയിൽ പര്യടനം തുടരുന്നതിനിടയിലാണ് എ.വിജയരാഘവൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് ബിജെപി വോട്ട് കച്ചവടം തുടരുമെന്നതിന് സൂചനയാണ് കോണ്ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് എന്നും
മുഖ്യ ശത്രു ബിജെപി അല്ല CPIM എന്ന ലീഗ് നിലപാടിന് പിന്നാലെ പരസ്യമായി ലീഗിനെ ബിജെപി ക്ഷണിക്കുന്ന സാഹചര്യം ഉണ്ടായത് ലീഗ് ബിജെപി നീക്ക് പോക്ക് ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നതെന്നും എ.വിജയരാഘവൻ പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ കോണ്ഗ്രസിന് മൗനമാണെന്നും പെട്രോൾ, പാചകവാതക വില വർധനവിനെ കുറിച്ച് കോണ്ഗ്രസ് ഒന്നും പറയുന്നില്ല. രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് വന്നപ്പോൾ പോലും ഈ വിഷയങ്ങൾ പരാമർശിച്ചില്ലെന്നും വിജയരാഘവൻ പറഞ്ഞു.

ആഴക്കടലിൽ മത്സ്യബന്ധനം നടത്താൻ വിദേശ നിക്ഷേപം കൊണ്ടുവന്നത് കോണ്ഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ ആണെന്നും ഇന്ന് സമരം ചെയ്യാൻ പോയ ചെന്നിത്തല അന്ന് കടൽ തീരത്ത് കുളിക്കാൻ പോയ ആളാണെന്നും ജനങ്ങളെ കബളിപ്പിക്കാൻ ആണ് ചെന്നിത്തല സമര നാടകങ്ങൾ കളിക്കുന്നത് എന്നും വിജയരാഘവൻ പറഞ്ഞു.

മത്സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയൻ നാവികരെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് കോണ്ഗ്രസ് കൈക്കൊണ്ടത് എന്നും UDF ന് കൃത്യമായ രാഷ്ട്രീയ അജണ്ട ഇല്ലാത്തത് കൊണ്ടാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് എന്നും വിജയരാഘവൻ ആരോപിച്ചു. തൃശൂർ പര്യടനം തുടരുന്ന വടക്കൻ മേഖലാ ജാഥ നാളെ തൃശൂരിൽ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News