പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധങ്ങള്‍, ഒന്നും ഏശിയില്ല ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേഴ്സികുട്ടിയമ്മ

പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധങ്ങളെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരുപാട് ആയുധങ്ങള്‍ പുറത്തെടുത്തു പക്ഷേ അതെല്ലാം വളരെ തുരുമ്പിച്ച ആയുധങ്ങള്‍ ആയിരുന്നു. അത് ഏശിയില്ല എന്നതാണ് വസ്തുത.

ഏറ്റവുമൊടുവില്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത് ആഴക്കടല്‍ ട്രോളര്‍ വിദേശികള്‍ക്ക് അഥവാ തദ്ദേശീയമായ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി എന്നതാണ്. അതിള്ള കള്ള കഥ മെനഞ്ഞുവെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്താമാക്കി. കൈരളി ന്യൂസ് പ്രക്ഷേപണം ചെയ്യുന്ന ശരത്ചന്ദ്രന്‍ നയിക്കുന്ന ‘എന്തു ചെയ്തു’ എന്ന് അഭിമുഖ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മത്സ്യബന്ധനത്തിന്റെ നയം 1919 ഈ സര്‍ക്കാരാണ് അംഗീകരിച്ചത്. ഈ ഗവണ്‍മെന്റ് നയം അംഗീകരിക്കുമ്പോള്‍ എല്ലാ ട്രേഡ് യൂണിയനുകളുമായും ബോട്ട് ഉടമകളുമായും നിരന്തരം ചര്‍ച്ച നടത്തി. ഒന്ന് രണ്ട് വര്‍ഷത്തോളം ചര്‍ച്ച നടത്തിയതിന്റെ തുടര്‍ച്ചയാണ് ഈ നയം. നയത്തില്‍ വ്യക്തമാണ് എന്താണ് ഈ ഗവണ്‍മെന്റ് ചെയ്യുക എന്നത്.

എടുത്തു പറയാന്‍ കഴിയുന്ന ധാരാളം സവിശേഷതകളാണ് ഫിഷറീസ് രംഗത്ത് ഉള്ളത്. എല്ലാ വകുപ്പുകളിലും എല്ലാ മന്ത്രിമാര്‍ക്കും ആ സവിശേഷതയുണ്ട്. ഫിഷറീസ് വകുപ്പിനും .അങ്ങനെ തന്നെയാണ് ഈ സര്‍ക്കാര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്തു പോകുന്നതെന്നും മന്ത്രി വ്യതമാക്കി.

മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനായി തുടക്കത്തില്‍തന്നെ 10 ട്രോളിംഗ് ബോട്ടുകളാണ് അവര്‍ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അത് സഹകരണസംഘങ്ങള്‍ക്കാണ്. വിവിധ ജില്ലകളില്‍ നിന്നുമാണ് സഹകരണ സംഘങ്ങളെ തിരഞ്ഞെടുത്തത്. ഇതെല്ലാം വളരെ സുതാര്യമാണ് എന്നിരിക്കെ ഇപ്പോള്‍ വന്നിരിക്കുന്ന ഒരു പ്രശ്‌നം ആഴക്കടല്‍ ട്രോളിംഗ് കേരളത്തിലെ ഗവണ്‍മെന്റ് അനുമതി കൊടുത്തു എന്നതാണ്.

ആഴക്കടല്‍ ട്രോളിംഗ് അനുമതി നല്‍കിയത് നരസിംഹറാവു ഗവണ്‍മെന്റ് ആണ്. കോണ്‍ഗ്രസ് ആണ് ഈ നയം നടപ്പിലാക്കിയത്. അതിന്റെ ഭാഗമായി ഗുജറാത്ത് ആണ് ഇതിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിച്ചത്. അത് നമ്മളെയും ബാധിച്ചു. ഇന്ത്യയൊട്ടാകെ ബാധിച്ചു. ആ ട്രോളിങ് പാടില്ല എന്നതിന് ശക്തമായ പിന്തുണ നല്‍കിയത് പിണറായി സര്‍ക്കാര്‍ ആയിരുന്നു. ഞാനും അന്ന് ആ സമരത്തിന് ഒപ്പമുണ്ടായിരുന്നു.

2018 ന്യൂയോര്‍ക്കില്‍ ചര്‍ച്ച ചെയ്തു എന്നാണ് പ്രതിപക്ഷം പറഞ്ഞത്. 2019 ല്‍ അയാള്‍ കണ്‍സെപ്റ്റ് നോട്ട് തന്നു പോലും. എന്നിട്ട് 2019ലും ഒന്നും ചെയ്തില്ല 20ലും ഒന്നും ചെയ്തില്ല. 2021 ഫെബ്രുവരി രണ്ടാം തീയതി ഒരുത്തന്‍ കരാര്‍ വച്ചിരിക്കുന്നു. സര്‍ക്കാരിന് ആഴക്കടല്‍ മത്സ്യബന്ധനം അനുമതി നല്‍കുന്ന തരത്തില്‍ 2018 ല്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് കൃത്യമായി പറയുകയുണ്ടായി. ഉടനെ കണ്ടു എന്നായി.

കാണല് രാജ്യത്ത് ഒരുപാട് പേര് നടക്കും. ഞാന്‍ കാണുന്നതും ചര്‍ച്ച ചെയ്യുന്നതും രണ്ടും വ്യത്യസ്തമാണ്. എന്നിട്ടും മന്ത്രി മലക്കംമറിഞ്ഞു.. ഇതൊക്കെ മനോരമയാണ് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് പറയുന്ന നുണയുടെ ഇരട്ടി ആഴത്തിലേക്ക് കൃത്യമായി നുണ പ്രചരിപ്പിക്കുന്നത്. ധര്‍മ്മം കുലദൈവതം എന്നുപറഞ്ഞ മീഡിയ ആണ്. ഇവര്‍ക്ക് സത്യസന്ധമായി കാര്യങ്ങള്‍ പറയാം. കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. പക്ഷേ ഇവിടെ യാതൊരു പരസ്പര ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറയുകയാണ്.

2019 ല്‍ ഒരാള്‍ നിവേദനം തരുന്നു നമ്മള്‍ അപ്പോള്‍ തന്നെ പറയുന്നു ഗവണ്‍മെന്റിന്റെ ന്യായം ഇതാണ്. ആ നിവേദനത്തില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഈ നിമിഷം വരെയും ഫിഷറീസ് വകുപ്പ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തീരുമാനമേ എടുത്തിട്ടില്ല.

ഈ സര്‍ക്കാരിന് വ്യക്തമായ ഒരു നയം ഉണ്ട്. ആ നയം എന്നു പറയുന്നത് തൊഴിലാളിക്ക് കൊടുക്കണം എന്നതാണ്. ആഴക്കടല്‍ മത്സ്യബന്ധനം മ പാടില്ല എന്നല്ല, തൊഴിലാളികളെ ശാക്തീകരിക്കണം. തൊഴിലാളികള്‍ക്ക് നല്‍കണം അതാണ് ഈ സര്‍ക്കാരിന്റെ നയം. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here