പാലക്കാട് കണ്ണമ്പ്രയിലെ കിൻഫ്ര വ്യവസായ പാർക്ക് പദ്ധതി പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. കിഫ്ബിയിലൂടെ 2000 കോടി രൂപ ചിലവഴിച്ചാണ് വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്.
ചെന്നൈ ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴി യുടെ ഭാഗമായാണ് കണ്ണമ്പ്രയിൽ വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്. കണ്ണമ്പ്ര വില്ലേജിൽ 470 ഏക്കർ സ്ഥലത്താണ് പാർക്കിൻ്റെ നിർമാണം. 470 ഏക്കറില്‍ 293 ഏക്കര്‍ ഭൂമി ഏറ്റെടുപ്പ് അവസാനഘട്ടത്തിലാണ്.
രണ്ടാംഘട്ടത്തിൽ 177 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യവസായ പാര്‍ക്കിലൂടെ നാലായിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്രി എ. കെ ബാലന്‍ പറഞ്ഞു.
ഓയില്‍ ആന്‍ഡ് ഗ്യാസ് – ഇലക്ട്രോണിക്സ്, ഐടി തുടങ്ങി മെഗാവ്യവസായ ട്രസ്റ്റുകള്‍ ആണ് നിലവില്‍ വരുന്നത്. വ്യവസായ പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി-പാലക്കാട് മേഖല ദക്ഷിണേന്ത്യയിലെ വലിയ വ്യവസായമേഖലയായി മാറും.
Get real time update about this post categories directly on your device, subscribe now.