
സഖാവ് എന്ന കവിത മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത് ആര്യ ദയാലിന്റെ മാസ്മരിക ശബ്ദത്തോടെയായിരുന്നു. അതോടെ, ആര്യ എന്ന പെണ്‍കുട്ടിയെ മലയാളികളറിഞ്ഞു. ലോക്ഡൗണ്‍ കാലത്തും തന്റേതായ ശൈലിയില്‍ ഗാനങ്ങളവതരിപ്പിച്ച് ആര്യ വീണ്ടും ശ്രദ്ധേയയായി. അമിതാഭ് ബച്ചന്റെ വരെ അഭിനന്ദനമുള്‍പ്പെടെ പ്രശംസകള്‍ വാരിക്കൂട്ടി ആര്യ. ഇപ്പോള്‍ ആര്യയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്.
കയര്‍ കേരളയുടെ ഭാഗമായ സാംസ്‌ക്കാരികപരിപാടികളില്‍ സദസിന്റെ ഹൃദയം കവര്‍ന്നത് ആര്യാ ദയാലാണ്. പാട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ മാഷ് അപ്പുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ദൃശ്യ ശ്രാവ്യ വിസ്മയമായിരുന്നുവെന്നും ആര്യയുടെ ഗാനം ലൈവായി കേട്ട മന്ത്രി ഫേസ്ബുക്കില്‍ കുറുച്ചത്.
കയര്‍ കേരളയുടെ ഭാഗമായ സാംസ്‌ക്കാരികപരിപാടികളില്‍ സദസിന്റെ ഹൃദയം കവര്‍ന്നത് ആര്യാ ദയാലാണ്. പാട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ മാഷ് അപ്പുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ദൃശ്യ ശ്രാവ്യ വിസ്മയമായിരുന്നു. ‘കണ്ണോട് കാണ്‍വതെല്ലാം…..’ എന്ന ഗാനം പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ വേദിയിലെത്തിയത്. ‘കാന്‍ ആലപ്പി’ കുട്ടികളോടൊപ്പം ഒരു സീറ്റ് തരപ്പെടുത്തി.
അറൈവല്‍ ഓഫ് എ റൈവല്‍’ എന്ന കുട്ടികളുടെ പ്രിയപ്പെട്ട ഗാനവും ഗംഭീരമായി അവതരിപ്പിച്ചു. പിന്നാലെ സദസ്സിന്റെ ആവശ്യമെത്തി. ”സഖാവ് എന്ന കവിത കേള്‍ക്കണം”. സദസ്സിന്റെകൂടി പങ്കാളിത്തം ഉറപ്പുവരുത്തിയായിരുന്നു സംഘത്തിന്റെ പ്രകടനം. മന്ത്രി പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കയര്‍ കേരളയുടെ ഭാഗമായ സാംസ്‌ക്കാരികപരിപാടികളില്‍ സദസിന്റെ ഹൃദയം കവര്‍ന്നത് ആര്യാ ദയാലാണ്. പാട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ മാഷ് അപ്പുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ദൃശ്യ ശ്രാവ്യ വിസ്മയമായിരുന്നു. ‘കണ്ണോട് കാണ്‍വതെല്ലാം…..’ എന്ന ഗാനം പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ വേദിയിലെത്തിയത്. ‘കാന്‍ ആലപ്പി’ കുട്ടികളോടൊപ്പം ഒരു സീറ്റ് തരപ്പെടുത്തി.
അറൈവല്‍ ഓഫ് എ റൈവല്‍’ എന്ന കുട്ടികളുടെ പ്രിയപ്പെട്ട ഗാനവും ഗംഭീരമായി അവതരിപ്പിച്ചു. പിന്നാലെ സദസ്സിന്റെ ആവശ്യമെത്തി. ”സഖാവ് എന്ന കവിത കേള്‍ക്കണം”.
സദസ്സിന്റെകൂടി പങ്കാളിത്തം ഉറപ്പുവരുത്തിയായിരുന്നു സംഘത്തിന്റെ പ്രകടനം.
അറിയാവുന്ന സംഗീതമെല്ലാം ആറ്റിക്കുറുക്കി ഫ്യൂഷനായി അവതരിപ്പിക്കുന്ന ആര്യയെ സാക്ഷാല്‍ ബിഗ് ബി വരെ അഭിനന്ദിച്ചിട്ടുണ്ട്. കോവിഡ് ബാധിതനായി ആശുപത്രി കിടക്കയിലായിരിക്കെ ആര്യയുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ട് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു ”നീ എന്റെ ആശുപത്രി ദിനങ്ങളില്‍ പ്രകാശം പരത്തി”.
കോവിഡ്-ന് ശേഷമുള്ള ആര്യയുടെ ആദ്യ പൊതുപരിപാടിയായിരുന്നു പാതിരപ്പള്ളി ക്യാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെര്‍ച്വല്‍ മേളയുടെ ഭാഗമായി നടന്നത്.
കാന്‍ ആലപ്പിക്കാരെക്കുറിച്ചും ഒരു വാക്ക്.
കൈനകരി പഞ്ചായത്തിലെ ഡിസാസറ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഈ എഞ്ചിനീയറിംഗ് കുട്ടികള്‍. നെടുമുടി പഞ്ചായത്തിലെ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള ബണ്ട് നിര്‍മ്മാണത്തിന്റെ നേതൃത്വവും ഇവര്‍ക്കായിരുന്നു. അതു കഴിഞ്ഞ് സംഗീതപരിപാടിയും കണ്ട് മടങ്ങിപ്പോകാനെത്തിയവര്‍.
പരിപാടി ഗംഭീരമായിരുന്നു. മുമ്പൊരിക്കല്‍ ആര്യയുടെ ഗാനം എഫ്ബി പേജില്‍ ഷെയര്‍ ചെയ്ത വകയില്‍ എനിക്കൊരു നന്ദിയും കിട്ടി. ഈ സംഘം ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്ന് ഉറപ്പ്. എല്ലാ ഭാവുകങ്ങളും നേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here