‘മാര്‍ക്‌സിസവും ഇന്ത്യന്‍ ചിന്തയും സംബന്ധിച്ച് തന്റെ ചിന്തകള്‍ ഉത്സാഹപൂര്‍വ്വം പങ്കുവെച്ച കവി’ : വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് എം എ ബേബി

അന്തരിച്ച കവി നാരായണന്‍ നമ്പൂതിരിയ്ക്ക് പ്രണാമമര്‍പ്പിച്ച് സിപി(ഐ)എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആധുനിക മലയാള കവിതയുടെ ശബ്ദങ്ങളിലൊന്ന് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടേതാണെന്നും മാര്‍ക്‌സിസവും ഇന്ത്യന്‍ ചിന്തയും സംബദ്ധിച്ച് തന്റെ ചിന്തകള്‍ ഉല്‍സാഹപൂര്‍വ്വം പങ്കുവെച്ച വ്യക്തിയാണ് അദ്ദേഹമെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

പുരോഗമന അദ്ധ്യാപക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി. പൂണൂല്‍ ഉപേക്ഷിക്കാതെയും പുരോഗമന പോരാളിയാകാമെന്നു ജീവിതത്തിലൂടെ കാട്ടിത്തരാന്‍ ശ്രമിച്ചു അദ്ദേഹം. ആധ്യാത്മിക ജീവിതത്തെക്കുറിച്ചും മൗലികമായ ചില ചോദ്യങ്ങള്‍ വിഷ്ണു സാര്‍ ഉയര്‍ത്തി. എം എ ബേബി പറഞ്ഞു.

എം എ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആധുനിക മലയാള കവിതയുടെ ശബ്ദങ്ങളിലൊന്ന് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടേതാണ്. പ്രഗത്ഭ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും ആയിരുന്നു. പുരോഗമന അദ്ധ്യാപക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി. പൂണൂല്‍ ഉപേക്ഷിക്കാതെയും പുരോഗമന പോരാളിയാകാമെന്നു ജീവിതത്തിലൂടെ കാട്ടിത്തരാന്‍ ശ്രമിച്ചു. ആറന്മുളയിലെ പരിസ്ഥിതി സംരക്ഷണ സമരനിരയില്‍ ഒപ്പംനിന്നു; ഐക്യദാര്‍ഢ്യ കവിതയെഴുതി. മാര്‍ക്‌സിസവും ഇന്ത്യന്‍ ചിന്തയും സംബദ്ധിച്ച് തന്റെ ചിന്തകള്‍ ഉല്‍സാഹപൂര്‍വ്വം പങ്കുവച്ചു.
ആധ്യാത്മിക ജീവിതത്തെക്കുറിച്ചും മൗലികമായ ചില ചോദ്യങ്ങള്‍ വിഷ്ണു സാര്‍ ഉയര്‍ത്തി.
വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News