കേരളത്തിലെ ദേശീയപാതകളിലെ ടോള്‍ പിരിവ് ഉപേക്ഷിക്കണം ; കേന്ദ്രത്തിന് ജി സുധാകരന്റെ കത്ത്

കേരളത്തിലെ ദേശീയപാതകളിലെ ടോൾ പിരിവ് പൂർണ്ണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരൻ കേന്ദ്ര ദേശീയ പാത അതോറിറ്റി ചെയർമാന് കത്ത്നൽകി.6 വരി പാത ആകുന്നതു വരെ കൊല്ലം ആലപ്പുഴ ബൈപാസിൽ ടോൾ പിരിവ് തുടങരുതെന്നും മന്ത്രി ആവശ്യപ്പട്ടു.
കൊല്ലം ബൈപാസിൽ ടോൾ പിരിവ് തുടങാനുള്ള നീക്കത്തിനെതിരെയാണ് മന്ത്രി ജി സുധാകരന്റെ ഉടപെടൽ. കൊല്ലം ബൈപാസ്  നിർമ്മാണത്തിന്  കേരളം 50% ഫണ്ട് ചിലവഴിച്ചിട്ടുണ്ടെന്നും കേരളത്തിൽ റോഡുകളിലൊ പാലങളിലൊ ടോൾ പിരിവ് വേണ്ടെന്നാണ് കേരള സർക്കാരിന്റെ നിലപാടെന്നും ദേശീയ പാത അതോറിറ്റി ചെയർമാന് അയച്ച കത്തിൽ മന്ത്രി ചൂണ്ടി കാട്ടി.കൊല്ലം ബൈപാസിലെ ടോൾ പ്ലാസാ ഉത്ഘാടനം മാറ്റിവയ്ക്കണമെന്നും ആവശപ്പെട്ടു.
ടോൾ എന്ന ആശയവും കേരളത്തിൽ ഉപേക്ഷിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കൊല്ലം ബൈപാസിലെ ടോൾ പിരിവിനെതിരെ ഡിവൈഎഫ്ഐ കൊടി കുത്തി പ്രതിഷേധിച്ചിരുന്നു.കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരാണ് കൊല്ലം ബൈപാസിൽ ടോൾ പിരിക്കുന്നത് സമ്മതിച്ചുകൊണ്ട് കരാറിൽ ഒപ്പുവെച്ചത്.
ടോൾ പിരിവെന്ന ജനദ്രോഹ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ മുൻ യുഡിഎഫ് സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരേയും ഉയരുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here