രാഹുൽ ഗാന്ധിക്കും യോഗിക്കും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരമാണെന്ന് മുഖ്യമന്ത്രി

രാഹുൽ ഗാന്ധിക്കും യോഗിക്കും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അതില്‍ അവര്‍ വല്ലാതെ ഐക്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആസൂത്രിതമായ നുണപ്രചാരണവും പ്രഹസനങ്ങളുമായി എത്തിയാല്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാം എന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

വയനാട് എംപി കൂടിയായ ശ്രീ. രാഹുല്‍ഗാന്ധിക്കും യുപി മുഖ്യമന്ത്രിയായ ശ്രീ. യോഗി ആദ്യത്യനാഥിനും കേരളത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണെങ്കിലും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരമാണ്. അതില്‍ അവര്‍ വല്ലാതെ ഐക്യപ്പെടുന്നു.

ഇവിടെ ഒരു കാര്യം ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിക്കുന്നു. കേരളം മുന്നോട്ടുപോകുന്നത് ആരുടെയും സര്‍ട്ടിഫിക്കറ്റ് ലക്ഷ്യമിട്ടല്ല. ഇന്നാട്ടിലെ ജനങ്ങള്‍ അതിന് താല്‍പര്യപ്പെടുന്നുമില്ല. നാടിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഒരേ നയം പിന്തുടരുന്നവരാണ് കോണ്‍ഗ്രസും ബിജെപിയും. അതിന്റെ പ്രതിനിധികളായി രാഹുല്‍ഗാന്ധിയും ആദിത്യനാഥും സംസാരിക്കുമ്പോള്‍ സ്വാഭാവികമായി ഒരേ സ്വരം ഉയരും.

ലക്ഷക്കണക്കിനു കര്‍ഷകരുടെ രക്തം കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിരിക്കുന്നു. അനാഥമാക്കപ്പെട്ട അത്രയും കുടുംബങ്ങളുടെ ദുരിതജീവിതങ്ങള്‍ ഓര്‍ക്കണം. ഈ പാതകങ്ങള്‍ക്ക് കര്‍ഷകരോട് രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനു വേണ്ടി നിരുപാധികം മാപ്പു പറയുകയാണ് വേണ്ടത്. ഈ നയങ്ങള്‍ തിരുത്തുകയാണ് വേണ്ടത്. രാജ്യത്ത് പുതിയ ബദലുകളാണ് വേണ്ടത്. അതിനുള്ള ആര്‍ജവം അദ്ദേഹത്തില്‍ നിന്നുണ്ടാകുമോ ഇതാണ് സാധാരണഗതിയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, യുപിയിലെ സ്ഥിതി എന്താണ്. എത്ര വര്‍ഗീയ കലാപങ്ങളും വിദ്വേഷ പ്രവര്‍ത്തനങ്ങളുമാണ് അവിടെ നടക്കുന്നതെന്ന് മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കൊലപാതങ്ങള്‍ നടക്കുന്നത് യുപിയിലാണ്- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News