രഹസ്യയോഗം; പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ സിപിഐഎം

കോഴിക്കോട്ട് രഹസ്യയോഗം ചേർന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ സിപിഐഎം. പിണറായി സർക്കാറിനെ അട്ടിമറിക്കുക എന്ന അജൻഡയോടെയായിരുന്നു യോഗം.

എൻജിഒ അസോസിയേഷൻ നേതാക്കളടക്കം പങ്കെടുത്തായിരുന്നു യോഗം. കോൺഗ്രസ്‌ നേതൃത്വത്തിന്റെ പിൻബലത്തിലാണ്‌ ഒരുവിഭാഗം പൊലീസകാർരാഷ്‌ട്രീയ അജൻഡയുമായി യോഗംചേർന്നത്‌. ഇതിൽ വലിയ ഗൂഢാലോചനയുണ്ട്‌. പൊലീസ്‌ സേനയുടെയും സർക്കാർ ജീവനക്കാരുടെയും അച്ചടക്കക്കവും പെരുമാറ്റ സംഹിതകളും ലംഘിച്ചനീക്കമാണിതെന്നും സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്‌ പറഞ്ഞു.

ഉത്തരവാദപ്പെട്ടവർ ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തര നടപടിക്ക്‌ തയ്യാറാകണമെന്നും സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News