അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി

മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി. അംബാനിയുടെ വീടിന് സമീപമാണ് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും സത്യം ഉടനെ പുറത്തുവരുമെന്നും ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.

മുംബൈയിലെ മുകേഷ് അംബാനിയുടെ വീട്ടിൽ നിന്ന് കുറച്ച് അകലെയായി മൈക്കൽ റോഡിലാണ് വൈകുന്നേരത്തോടെ ജെലാറ്റിൻ ഉള്ള ഒരു സ്കോർപിയോ വാൻ കണ്ടെത്തിയത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

വാഹനം പരിശോധിച്ചപ്പോൾ 20 സ്ഫോടകവസ്തുക്കൾ അടങ്ങിയ സ്റ്റിക്കുകൾ കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് കാർ ഇവിടെ പാർക്ക് ചെയ്തിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നത് .

പ്രദേശത്ത് സുരക്ഷ വർധിപ്പിക്കുകയും മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News