മോദിയോട് പണി നിര്‍ത്തിപ്പോകാന്‍ ആവശ്യപ്പെട്ട് സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര

നരേന്ദ്ര മോദിക്കെതിരെ പരിഹാസ ട്വീറ്റുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മോദ് ജോബ് ഡൂ (മോദി ജോലി തരൂ) എന്ന ഹാഷ്ടാഗോടെയാണ് മോദി, പണി നിര്‍ത്തി പോടോയെന്ന് കുനാല്‍ ട്വീറ്റ് ചെയ്തത്.

അഞ്ച് ദിവസമായി ‘മോദി റോസ്ഗര്‍ ദോ’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങിലെത്തിയിരിക്കുകയാണ്്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പേരാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മിനിറ്റുകള്‍ക്കുല്‌ളിലാണ്  തൊഴിലില്ലായ്മക്കെതിരെ ട്വിറ്ററില്‍ ആരംഭിച്ച ക്യാമ്പയിനില്‍ ആളുകള്‍ അണിചേര്‍ന്നത്.

ഈ ക്യാംപെയ്നുമായി ബന്ധപ്പെട്ട് മുന്‍പും കുനാല്‍ കമ്ര പ്രതികരിച്ചിരുന്നു. ജോലി തന്നില്ലെങ്കില്‍ ഇവിടെയുള്ളവരെല്ലാം ‘എന്റയര്‍ പൊളിറ്റിക്സ്’ പഠിക്കാന്‍ വരുമെന്നുമായിരുന്നു കുനാലിന്റെ ഒരു ട്വീറ്റ്.  തനിക്ക് എന്റയര്‍ പൊളിറ്റിക്സില്‍ ബിരുദമുണ്ടെന്നായിരുന്നു മോദിയുടെ അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News