എല്‍ഡിഎഫിന്‍റെ മേഖലാ ജാഥകള്‍ക്ക് ഇന്ന് സമാപനം

നവകേരളത്തിന്‍റെ വികസനക്കുതിപ്പിന് വീണ്ടും ഇടതുപക്ഷം എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ട് ജാഥകള്‍ ഇന്ന് സമാപിക്കും.

കേരളത്തിന്‍റെ മണ്ണും മനസുമറിഞ്ഞ് പ്രതികരണങ്ങളെ നെഞ്ചോട് ചേര്‍ത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും സിപിഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിനോയ് വിശ്വം എംപിയും നേതൃത്വം നല്‍കിയ ജാഥകളില്‍ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക കേരളത്തിന്‍റെ പരിശ്ചേദം പങ്കാളികളായി.

നൂറിലേറെ കേന്ദ്രങ്ങളിലൂടെയുള്ള ജാഥാപ്രയാണം, ജനങ്ങൾക്ക്‌ കരുതലും സംരക്ഷണവുമൊരുക്കിയ എൽഡിഎഫ്‌ സർക്കാരിന്‌ ജനഹൃദയങ്ങളിലുള്ള സ്ഥാനത്തിന്റെ സാക്ഷ്യപ്പെടുത്തലായി.

വെള്ളിയാഴ്‌ച വൈകിട്ട്‌ ഇരു ജാഥകളുടെയും സമാപന സമ്മേളനം നാടിന്‍റെ ജനമുന്നേറ്റ ചരിത്രത്തിൽ പിതിയൊരു അധ്യായമായിരിക്കും.

13ന്‌ മഞ്ചേശ്വരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാജാഥ 64 കേന്ദ്രത്തിലെ സ്വീകരണങ്ങൾക്കുശേഷം വെള്ളിയാഴ്‌ച വൈകിട്ട്‌ ആറിന്‌ തൃശൂർ തേക്കിൻകാട്‌ മൈതാനിയിൽ സമാപിക്കും.

സമാപന സമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ എൽഡിഎഫ്‌ നേതാക്കൾ പ്രസംഗിക്കും.

14ന്‌ എറണാകുളത്ത്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്‌ഘാടനം ചെയ്‌ത സിപിഐ ദേശീയ സെക്രട്ടറിയറ്റ്‌ അംഗം ബിനോയ്‌ വിശ്വം എംപി നയിക്കുന്ന തെക്കൻമേഖലാ ജാഥ 39 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ തിരുവനന്തപുരം നായനാർ പാർക്കിൽ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News