കോ‍ഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി; ചെന്നൈ സ്വദേശിയായ യാത്രക്കാരി കസ്റ്റഡിയില്‍

കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

O2685 നമ്പറിൽ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.

117 ജലാറ്റിൻ, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. ചെന്നൈയിൽ നിന്നും തലശേരിക്ക് പോവുകയായിരുന്ന യാത്രക്കാരിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

ട്രെയിനില്‍ ഇവർ സഞ്ചരിച്ച സീറ്റിന് അടിയിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ചെന്നൈ സ്വദേശിയായ യാത്രക്കാരിയാണ് കസ്റ്റഡിയിൽ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News