കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു; കലക്ടറുടെ അനുമതി വേണമെന്ന് നിര്‍ദേശം

കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു. ടോൾ പരിവ് നിർത്തി വെക്കാൻ കമ്പനി അധികൃതർക്ക് നിർദേശം നല്‍കിയിരിക്കുകയാണ്.

ടോള്‍ പിരിവിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന് പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.കേരളത്തിലെ ദേശീയപാതകളിലെ ടോൾ പിരിവ് പൂർണ്ണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരൻ കേന്ദ്ര ദേശീയ പാത അതോറിറ്റി ചെയർമാന് കത്ത്നൽകിയിരുന്നു.

6 വരി പാത ആകുന്നതു വരെ കൊല്ലം ആലപ്പുഴ ബൈപാസുകളില്‍ ടോൾ പിരിവ് തുടങ്ങരുതെന്നും മന്ത്രി കത്തില്‍ ആവശ്യപ്പട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News