
ഇടുക്കി കുമളി ചെക്ക് പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഹാഷിഷ് ഒയിലും കഞ്ചാവും ഉള്‍പ്പെടെ ഒന്നരക്കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കാറില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് കുമളി ചെക്ക്പോസ്ര്റില്‍ വച്ച് പിടികൂടിയത്.
ഒരുകിലോ ഹാഷിഷ് ഒയിലും 21 കിലോ കഞ്ചാവുമാണ് പിടികൂടിയത്. മൂന്ന് പ്രതികള്‍ കസ്റ്റഡിയിലായിട്ടുണ്ട്. കട്ടപ്പന സ്വദേശികളായ പ്രദീപ്, മഹേഷ്, റെനി എന്നിവരാണ് അറസ്റ്റിലായത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സിഐ അനി കുമാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here