മാന്നാര്‍ സ്വര്‍ണ്ണക്കടത്ത് ; പ്രതികള്‍ പിടിയില്‍

മാന്നാര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ 4 പ്രതികള്‍ കൂടി പിടിയിലായി.  അയല്‍വാസി ഉള്‍പ്പെടെ 4 പേരാണ് പോലീസ് പിടിയിലായത്. മുന്‍പ്, പൊന്നാനി സ്വദേശി ഫഹദ് പൊലീസ് പിടിയിലായിരുന്നു. തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് ഇരുപതോളം ആളുകൾ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്.

ദിവസങ്ങൾ മുൻപാണ് ഇവർ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സ്വർണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here