സി.എ.ചന്ദ്രൻ അന്തരിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ സി.എ.ചന്ദ്രൻ അന്തരിച്ചു. മേഖലയില്‍ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. മിച്ച ഭൂമി സമരം ഉൾപ്പെടെയുള്ള നിരവധി സമരങ്ങള്‍ക്ക് മേഖലയില്‍ അദ്ദേഹം നേതൃത്വം വഹിച്ചു.

അടിയന്തരാസ്ഥയിൽ ദീർഘകാലം ജയിലില്‍ വാസം അനുഭവിച്ചിട്ടുണ്ട്.  15 വർഷക്കാലം മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.  ത്യാഗോജ്ജ്വല മായ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ചാവക്കാട് ഏരിയ കമ്മിറ്റി അംഗം ഉൾപ്പടെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്.

മക്കളായ പ്രമോദ് ചന്ദ്രനും പ്രദീപ് ചന്ദ്രനും ഖത്തർ സംസ്‌കൃതിയുടെ മുൻപ്രസിഡന്‍റും മുൻ വൈസ് പ്രസിഡന്‍റുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News