വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ; കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് 278 റണ്‍സ് വിജയലക്ഷ്യം

വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് 278 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ കേരളം 8 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു.

95 റണ്‍സെടുത്ത വല്‍സല്‍ ഗോവിന്ദാണ് കേരള നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും അര്‍ദ്ധ സെഞ്ചുറികള്‍ നേടി. കര്‍ണാടകയ്ക്ക് വേണ്ടി അഭിമന്യു മിഥുന്‍ 5 വിക്കറ്റ് വീഴ്ത്തി.

എലൈറ്റ് ഗ്രൂപ്പ് ഇ യില്‍ കേരളം ഒന്നാമതും കര്‍ണാടക രണ്ടാം സ്ഥാനത്തും ആണ്. ഇന്ന് വിജയിക്കാനായാല്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News