കൊവിഡിനെ ഇതുവരെ നിയന്ത്രിക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണ ഉള്ളത് കൊണ്ട് ; കെ കെ ശൈലജ

കൊവിഡിനെ ഇതുവരെ നിയന്ത്രിക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണ ഉള്ളത് കൊണ്ടാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് പ്രതിരോധത്തില്‍ കേരളം മെച്ചപ്പെട്ട നിലയിലെന്നും  രോഗ വ്യാപനത്തിലും മരണ നിരക്കിലും മറ്റ് സംസ്ഥാനങ്ങളെക്കാൾ ഭേദപ്പെട്ട നിലയിലാണ് കേരളമെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോഴും മരണനിരക്ക് 0.4 ശതമാനമാണ്. കേരളത്തിൽ 11.2 ശതമാനം മരണം കുറവാണ്. ശാസ്ത്രീയ ഇടപെടൽ കാരണമാണ് ഇത് സാധ്യമായത്. കൊവിഡ് കാലത്ത് കൊവിഡേതര മരണങ്ങളും കുറഞ്ഞു. കൊവിഡേതര രോഗികൾക്കും കൃത്യമായ ചികിത്സ ഉറപ്പാക്കി. രക്ഷിക്കാൻ കഴിയുന്നതിന്റെ പരമാവധി പേരെ രക്ഷിച്ചു. കേരളത്തിൽ കൊവിഡ് കാലത്ത് പട്ടിണി കിടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും കൊവിഡ് മാനദണ്ഡം തുടരണമെന്നും.ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ ഡോസ് വാക്‌സിന്‍ 100 ശതമാനം പൂര്‍ത്തിയായെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News