എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജം ; എ വിജയരാഘവന്‍

എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയുടെ സമാപന സമ്മേളനത്തില്‍ ചാലക്കുടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണ്ണ ആത്മവിശ്വാസത്തില്‍ ആണ്.

വികസനം ആണ് തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയാകുക. ആര്‍ക്കും ആശങ്ക വേണ്ട. സീറ്റ് വിഭജനവും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഉടന്‍ പൂര്‍ത്തിയാക്കും. പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ഇല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News