ദൃശ്യം 2 ബോളിവുഡിലേക്ക്​; അജയ്​ ദേവ്​ഗണും തബുവും പ്രധാന വേഷങ്ങളിലെത്തും

ഒടിടി സൂപ്പർഹിറ്റ്​ ദൃശ്യം 2ന്​​ ഹിന്ദി റീമേക്കും. നിർമാതാവായ കുമാർ മാങ്കാത്ത്​ ആണ് ചിത്രത്തി​െൻറ റീമേക്ക്​ റേറ്റ്​സ്​ നേടിയിരിക്കുന്നത്​​. ദൃശ്യം ഒന്നാം ഭാഗവും ഹിന്ദിയിൽ അദ്ദേഹമായിരുന്നു നിർമിച്ചത്​. അജയ്​ ദേവ്​ഗൺ, തബു എന്നിവർ പ്രധാന കഥാപാത്രമാകും. സിനിമയിലെ മറ്റ്​ കഥാപാത്രങ്ങളെ കുറിച്ച്​ നിലവിൽ വിവരങ്ങൾ ലഭ്യമല്ല. ദൃശ്യം 2 മലയാളം വേർഷനിൽ നിന്നും ചില മാറ്റങ്ങളോടെയായിരിക്കും ഹിന്ദിയിലെത്തുകയെന്ന്​ നിർമാതാവ്​ ഒരു ഒാൺലൈൻ മീഡിയയോട്​ പ്രതികരിച്ചു.

ദൃശ്യത്തി​െൻറ ഒന്നാം ഭാഗം ബോളിവുഡിൽ നിശികാന്ത്​ കാമത്തായിരുന്നു സംവിധാനം ചെയ്​തത്​. വലിയ ഹിറ്റായി മാറിയ ചിത്രത്തിൽ അജയ്​ ദേവ്​ഗൺ മോഹൻലാലി​െൻറ വേഷവും ശ്രീയ സരൺ മീനയുടെ വേഷവുമായിരുന്നു അവതരിപ്പിച്ചത്​. രണ്ടാം ഭാഗവും അദ്ദേഹം തന്നെ സംവിധാനം ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 2022 യോടെ സിനിമ റിലീസ് ചെയ്യുവാനാണ് തീരുമാനം.

അതേസമയം, ദൃശ്യം 2​െൻറ തെലുങ്ക്​ റീമേക്ക്​ ഒടിടി റിലീസിന്​ തൊട്ടുപിന്നാലെ തന്നെ ജീത്തു ജോസഫ്​ പ്രഖ്യാപിച്ചിരുന്നു. വെങ്കിടേഷായിരിക്കും ചിത്രത്തിലെ നായകൻ. മാർച്ചിൽ ചിത്രത്തി​െൻറ ഷൂട്ടിങ്​ ആരംഭിക്കും. ആശിർവാദ്​ സിനിമാസി​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ്​ തെലുങ്ക്​ പതിപ്പ്​ നിർമിക്കുന്നത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News