വാക്കുപാലിച്ച് തോമസ് ഐസക്; സ്നേഹയ്ക്ക് വീടൊരുങ്ങി

സംസ്ഥാന ബജറ്റിൽ ആമുഖത്തിലിടം പിടിച്ച കുട്ടിക്കവിതയെഴുതിയ സ്നേഹയ്ക്ക് മന്ത്രി തോമസ് ഐസക് നൽകിയ വാക്ക് പാലിച്ചു. 7 കോടി രൂപ ചിലവഴിച്ച് നിർമിക്കുന്ന സ്നേഹയുടെ സ്ക്കൂളിൻ്റെ ശിലാസ്ഥാപനത്തിന് മന്ത്രി നേരിട്ടെത്തി.ചടങ്ങിൽ സ്നേഹക്ക് വീട് ഒരുക്കി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

മന്ത്രി തോമസ് ഐസക് വാക്ക് പാലിച്ചു. സ്നേഹയുടെ ആവശ്യമനുസരിച്ച് കുഴൽമന്ദം ഹയർ സെക്കൻ്ററി സ്ക്കൂളിൻ്റെ അടിയന്തിരമായി ഇടപെട്ടു. ശിലാസ്ഥാപനത്തിന് നേരിട്ടെത്തുമെന്ന് സ്നേഹക്ക് നൽകിയ വാക്ക് പാലിച്ചു.

തോമസ് ഐസക്കിൻ്റെ ബജറ്റിൻ്റെ ആമുഖത്തിൽ കുട്ടികവിത ഇടം നേടിയതോടെയാണ് അതെഴുതിയ കുഴമന്ദം ഹയർ സെക്കൻററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്നേഹ എല്ലാവരുടെയും ശ്രദ്ധ നേടിയത്.

അഭിന്ദനങ്ങളുമായെത്തിയവരോടെല്ലാം സ്നേഹ ആവശ്യപ്പെട്ടത് സ്ക്കൂളിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ബജറ്റിന്‍റെ മറുപടി പ്രസംഗത്തിൽ കുഴൽമന്ദം ഹയർ സെക്കന്‍ററി സ്ക്കൂളിന് നേരത്തെ അനുവദിച്ച 3 കോടി രൂപ 7 കോടി രൂപയായി ഉയർത്തുകയായിരുന്നു.

പരിമിതമായ സൗകര്യങ്ങളുള്ള വീട്ടിൽ കഴിയുമ്പോഴും വീടിന് പകരം തനിക്കും കൂട്ടുകാർക്കും നല്ല സ്കൂളാണ് സ്നേഹ ആവശ്യപ്പെട്ടത്. അതു കൊണ്ട് സ്നേഹയ്ക്ക് ആസ്ത്രേലിയയിലുള്ള സുഹൃത്തുക്കൾ ചേർന്ന് പുതിയ വീട് നിർമിച്ച് നൽകുമെന്ന് തോമസ് ഐസക് ചടങ്ങിൽ പ്രഖ്യാപിച്ചു. മന്ത്രി നേരിട്ടെത്തിയതിൽ സ്നേഹയ്ക്കും സന്തോഷം. നാടൊന്നാകെ ആഹ്ലാദ നിമിഷത്തിൽ ഒത്തു ചേർന്നു. കെഡി പ്രസേനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി സി. രവീന്ദ്രനാഥ് ഓൺലൈനിലൂടെ ആശംസകളർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News