മൂന്നാം ഘട്ട വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

മൂന്നാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. വാക്സിന്‍ വിതരണത്തിന് സംസ്ഥാനങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

യോഗത്തില്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരും ദേശീയ ആരോഗ്യ മിഷന്റെ ഡയറക്ടര്‍മാരും പങ്കെടുത്തു. കൊവിഡ് വാക്‌സിനേഷന്റെ അടുത്ത ഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കുമാണ് വാക്സിന്‍ ലഭിക്കുക.

വാക്‌സിനേഷന്‍ ഡ്രൈവ് എങ്ങനെ ആരംഭിക്കാം എന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതില്‍ നിരവധി സംസ്ഥാനങ്ങള്‍ ആശങ്ക ഉന്നയിച്ചിരുന്നതിന് പിന്നാലെയാണ് കേന്ദ്രം യോഗം ചേര്‍ന്നത്. കൊവിഡ് വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ പോകുന്നവര്‍ വാക്‌സിനേഷന് പണം നല്‍കേണ്ടിവരും.

വിലനിര്‍ണ്ണയം സംബന്ധിച്ച് വാക്‌സിന്‍ നിര്‍മ്മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും വില മൂന്ന് നാല് ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും പ്രകാശ് ജവേദ്കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here