വെറുതെയല്ല ഭാര്യയെന്ന് ബോംബെ ഹൈക്കോടതി

വീട്ടിലെ ജോലികളെല്ലാം ചെയ്യാന്‍ വിധിക്കപ്പെട്ട ഭാര്യമാര്‍ക്ക് ആശ്വാസം പകരുന്ന ഇടപെടലാണ് ബോംബെ ഹൈക്കോടതി നടത്തിയിരിക്കുന്നത്. വിവാഹമെന്നത് പരസ്പര ധാരണ മാത്രമല്ല സമത്വവും അടിസ്ഥനാക്കിയുള്ള പങ്കാളിത്തമാണെന്നാണ് കോടതി പറയുന്നത്. അത് കൊണ്ട് തന്നെ വീട്ടുജോലികള്‍ക്ക് ഭാര്യയെ മാത്രം ആശ്രയിക്കുന്നത് ശരിയല്ലെന്നും കോടതി പറയുന്നു.

ചായ ഉണ്ടാക്കുവാന്‍ വിസമ്മതിച്ചതിന് ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ 35 കാരനായ ഭര്‍ത്താവിന്റെ ശിക്ഷ ശരി വെച്ചുകൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. വീട്ടുജോലികള്‍ എല്ലാം ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സമൂഹത്തില്‍ ലിംഗഭേദങ്ങളുടെ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി .

സംഭവം നടക്കുന്നത് 2013 ഡിസംബറിലാണ്. രാവിലെ ചായ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതിനാണ് പ്രതിയായ സന്തോഷ് അല്‍ക്കര്‍ ഭാര്യയെ ചുറ്റിക കൊണ്ട് അടിക്കുന്നത്. സോളാപൂര്‍ ജില്ലയിലെ പാണ്ഡാര്‍പൂര്‍ നിവാസിയാണ് സന്തോഷ്. തലക്കേറ്റ മാരകമായ പരിക്കാണ് മരണത്തിന് കാരണമാകുന്നത്.

കൃത്യം നിര്‍വഹിച്ച ശേഷം തെളിവ് നശിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പ്രതി നടത്തിയെങ്കിലും സംഭവത്തിന് സാക്ഷിയായ ഇവരുടെ ആറു വയസുകാരിയായ മകളുടെ മൊഴി നിര്‍ണായകമാകുകയായിരുന്നു. ഇതോടെയാണ് പ്രതി അറസ്റ്റിലാകുന്നത്. കുറ്റകൃത്യം നടന്ന സ്ഥലം വൃത്തിയാക്കി ഭാര്യയെ കുളിപ്പിച്ച ശേഷമാണ് സംശയം തോന്നാത്ത വിധത്തില്‍ ആശുപത്രിയിലെത്തിച്ചത്. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചായ ലഭിക്കാതെ വന്നപ്പോള്‍ പെട്ടെന്ന് പ്രകോപിതനായി ചെയ്തതാണെന്നും കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 2016-ല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ കീഴ്ക്കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ നടപടിയാണ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ എന്ന കുറ്റത്തിനാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News