കർഷക സമരം മൂന്ന് മാസം പിന്നിട്ടിട്ടും കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കേന്ദ്രം; കിസാൻ കോൺഗ്രസ് നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു

കർഷക സമരം തുടങ്ങിയിട്ട് മൂന്ന് മാസം പൂർത്തിയായിട്ടും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിനെതിരെ കിസാൻ കോൺഗ്രസ് നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു.

കേന്ദ്ര കൃഷിമന്ത്രിയുടെ ഓഫീസിലേക്ക് കിസാൻ കോൺഗ്രസ്‌ പ്രവർത്തകർ നടത്താനിരുന്ന മാർച്ച്‌ ആണ് പൊലീസ് തടഞ്ഞത്. മാർച്ച്‌ തടയാനായി വൻ പോലിസ് സന്നഹമാണ് AICC ഓഫീസിനു സമീപം വിന്യസിച്ചത്.

ബാരിക്കെടുകൾ കൊണ്ട് ഇരുറോഡുകളും പൊലീസ് തടഞ്ഞതിനെ തുടർന്ന് AICC ഓഫീസിനു സമീപം നേതാക്കൾ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News