‘നദികളിലെയ് നീരാടും സൂരിയന്‍’ഗൗതം വാസുദേവ് മേനോനും സിമ്പുവും എ.ആര്‍ റഹ്മാനും ഒന്നിക്കുന്നു

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോന്‍ സിമ്പു ചിത്രത്തിന്റെ പേരിട്ടു. ‘നദികളിലെയ് നീരാടും സൂരിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് എ.ആര്‍ റഹ്മാനാണ് സംഗീതം പകരുന്നത് . മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിലമ്പരശനെ നായകനാക്കി 2010 ല്‍ ?ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോന്റെയും സിമ്പുവിന്റെയും കരിയറിലെ വിജയ ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. പിന്നീട് 2016 ല്‍ ‘അച്ചം യെന്‍പത് മദമയെടാ’ എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തെത്തിയെങ്കിലും വിണ്ണൈത്താണ്ടി വരുവായായുടെ വിജയം നേടാനായില്ല. മലയാളി താരം മഞ്ജിമ മോഹനായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്.ഈ ലോക്ഡൗണ്‍ കാലത്ത് ‘വിണ്ണൈതാണ്ടി വരുവായ’ ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ ഒരുക്കിയ ‘കാര്‍ത്തിക് ഡയല്‍ സെയ്താ യേന്‍’ എന്ന ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

അതെ സമയം വിണ്ണൈ താണ്ടി വരുവായോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണോ പുതിയ സിനിമയെന്ന് ആരാധകര്‍ സംശയിക്കുന്നുണ്ട്. കൊവിഡ് ലോക്ക് ഡൗണില്‍ ഗൗതം മേനോന്‍ ഒരുക്കിയ ‘കാര്‍ത്തി ഡയല്‍ സെയ്ത എന്‍’ എന്ന ഷോര്‍ട്ട് ഫിലിം തന്നെയാണ് ഈ അഭ്യൂഹള്‍ക്ക് കാരണവും. എന്നാല്‍ വിടിവി രണ്ടാം ഭാഗമാണോ പുതിയ തിരക്കഥയിലുള്ള സിനിമയാണോ ചിമ്പുവിനൊപ്പമുള്ളതെന്നും ഗൗതം മേനോന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കാര്‍ത്തി ഡയല്‍ സെയ്ത എന്‍’ എന്ന ഷോര്‍ട്ട് ഫിലിമില്‍ ചിമ്പുവും ത്രിഷയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.വിണ്ണൈത്താണ്ടി വരുവായയുടെ കഥാതുടര്‍ച്ചയായിരുന്നു ഈ ചിത്രം.. വിടിവി രണ്ടാം ഭാഗത്തിന് മുന്നോടിയായി ഒരുക്കിയതാണ് ഷോര്‍ട് ഫിലിമെന്ന് ഗൗതം അന്ന് പറഞ്ഞിരുന്നു. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം അച്ചം യെമ്പത് മദമൈയടാ എന്ന സിനിമ ചിമ്പുവിനെ നായകനാക്കി ഗൗതം സംവിധാനം ചെയ്തിരുന്നു.

വിണ്ണൈത്താണ്ടി വരുവായാ’ വലിയ വിഭാഗം ആരാധകരെ സൃഷ്ടിച്ച ഗൗതം മേനോന്‍ ചിത്രമാണ്. ഉലകത്തില്‍ ഇവ്വളവ് പെണ്‍കള്‍ ഇരുന്തും നാന്‍ ഏന്‍ സാര്‍ ജെസ്സിയെ ലവ് പണ്ണേന്‍? എന്ന ചിമ്പുവിന്റെ ഡയലോഗ് ട്രെന്‍ഡുമായിരുന്നു. തമിഴ്നാട്ടിനൊപ്പം കേരളത്തിലും വലിയ വിജയമായി മാറിയ പ്രണയചിത്രം കൂടിയാണ് വി.ടി.വി. സിനിമയില്‍ സംവിധാന സഹായിയായ കാര്‍ത്തിക്കും, മലയാളിയായ ജെസ്സിയും തമ്മിലുള്ള പ്രണയവും കുടുംബത്തിനകത്ത് അവര്‍ നേരിടുന്ന പ്രതിബന്ധങ്ങളും മതം തീര്‍ക്കുന്ന തടസവുമൊക്കെയായിരുന്നു വിണ്ണൈത്താണ്ടിയുടെ പ്രമേയം. ഈ ചിത്രത്തിനായി റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളും വലിയ തരംഗമുണ്ടാക്കി. സിനിമക്ക് ഹിന്ദി, തെലുങ്ക് പതിപ്പുകളും ഗൗതം മേനോന്‍ ഒരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News