‘മുംബൈ സാഗ’; ജോണ്‍ എബ്രഹാം നായകനാവുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമയുടെ ട്രെയ്‍ലര്‍

ജോണ്‍ എബ്രഹാമിനെ നായകനാക്കി സഞ്ജയ് ഗുപ്‍ത സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ‘മുംബൈ സാഗ’യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ചടുലതയുള്ള ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. അധോലോകത്തിന് സ്വാധീനം കൂടുതലുണ്ടായിരുന്ന മുംബൈയുടെ പഴയ കാലത്തിലേക്കാണ് സംവിധായകന്‍ ക്യമാറ തിരിക്കുന്നത്. തെരുവുകളില്‍ നിന്ന് വളര്‍ന്ന് കുപ്രസിദ്ധ ഗ്യാങ്സ്റ്റര്‍ ആയി മാറുന്ന അമര്‍ത്യ റാവു എന്ന കഥാപാത്രത്തെയാണ് ജോണ്‍ അവതരിപ്പിക്കുന്നത്.

ഇമ്രാന്‍ ഹാഷ്‍മിയാണ് അമര്‍ത്യ റാവുവിന് എതിരെ നില്‍ക്കുന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് മഞ്ജ്‍രേക്കര്‍, സുനില്‍ ഷെട്ടി. ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ ജൂണില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ഡയറക്ട് ഒടിടി റിലീസിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും നിര്‍മ്മാതാക്കള്‍ അത് നിഷേധിച്ചിരുന്നു. മാര്‍ച്ച് 19 ആണ് പുതിയ റിലീസ് തീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here