സ്വാദൂറും കൊഞ്ച് തീയല്‍ ക‍ഴിച്ചാലോ….

കൊഞ്ച് തീയല്‍ ഉണ്ടെങ്കില്‍ ചോറ് എത്ര കഴിച്ചാലും മതിവരില്ല അത്രക്കും രുചിയാണ്. കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം…

ചേരുവകള്‍

കൊഞ്ച് 200 ഗ്രാം, ചെറിയ ഉള്ളി 1/2 കപ്പ്, പച്ചമുളക് 3 എണ്ണം,മുരിങ്ങക്ക 1 വലുത്,തക്കാളി 1 വലുത് അരിഞ്ഞത്, കറിവേപ്പില 1 തണ്ട്,
വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍, ഉപ്പ് അവിശ്യത്തിന്, വെള്ളം 3 കപ്പ്, തേങ്ങ വറുക്കാന്‍, തേങ്ങ തിരുമിയത് 1ചെറിയ മുറി,
ചുവന്നുള്ളി 5 എണ്ണം അരിഞ്ഞത്, ഉണക്കമുളക് 6 എണ്ണം, മല്ലി 1 ടീസ്പൂണ്‍, പെരുംജീരകം 1/2 ടീസ്പൂണ്‍, ഉലുവ ഒരു നുള്ള്, കറിവേപ്പില ഒരു തണ്ട്.

തയാറാക്കുന്ന വിധം

ഒരു പാന്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച്, തേങ്ങ, ചുവന്നുള്ളി, ഉണക്കമുളക്,മല്ലി,പെരുംജീരകം, ഉലുവ,കറിവേപ്പില എന്നിവ ചേര്‍ത്ത് തേങ്ങ നന്നായി ചുവക്കുന്നത് വരെ വറുത്തെടുക്കുക . തണുത്തതിന് ശേഷം വെള്ളം ചേര്‍ക്കാതെ തേങ്ങ അരച്ചെടുത്ത് മാറ്റിവെക്കുക.
ഒരു ചട്ടി വെച്ച് ചുവന്നുള്ളി ,പച്ചമുളക്, മുരിങ്ങക്ക , കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക . ഇതിലേക്ക് കൊഞ്ച് ചേര്‍ത്ത് വെള്ളം വറ്റുന്നത് വരെ വഴറ്റി എടുക്കുക .

ശേഷം അരച്ച് വെച്ചിരിക്കുന്ന തേങ്ങ കൊഞ്ച് വഴറ്റിയതിലേക്ക് ചേര്‍ത്ത് കൊടുക്കുക . ഇതിലേക്ക് മൂന്ന് കപ്പ് വെള്ളംവും അവിശ്യത്തിന് ഉപ്പും , തക്കാളി അരിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കി അടച്ച് വെച്ച് എണ്ണ തെളിയുന്നത് വരെ തിളപ്പിക്കുക . കൊഞ്ച് തീയല്‍ ഒന്ന് കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യാം . അങ്ങനെ രുചികരമായ ആലപ്പുഴ സ്‌റ്റൈല്‍ കൊഞ്ച് തീയല്‍ റെഡി ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News