
മരുന്ന് നിര്‍മ്മാണ മേഖലയിലെ സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് 14.2 കോടിയുടെ ലാഭം നേടി. ഈ സാമ്പത്തികവര്‍ഷം ജനുവരി വരെയുള്ള കണക്കുകള്‍ കെഎസ്ഡിപിയുടെ ചരിത്രമുന്നേറ്റം കാണിക്കുന്നു. മാര്‍ച്ച് മാസം അവസാനിക്കുന്നതോടെ ലാഭം 15 കോടികടക്കും. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്.
ഉല്‍പാദനത്തിലും വിറ്റുവരിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ചരിത്രത്തില്‍ ആദ്യമായി 100 കോടി കടന്ന ഉല്‍പാദനം ജനുവരി അവസാനം വരെ 109 കോടിയാണ്. 118 കോടിയുടെ വിറ്റുവരവും സ്വന്തമാക്കി. 2019-20 ല്‍ 7.13 കോടിയായിരുന്നു ലാഭം. ഇതാണ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷമായ 2015-16 ല്‍ 4.98 കോടി രൂപ നഷ്ടത്തിലായിരുന്നു കെഎസ്ഡിപി.
ഈ സര്‍ക്കാര്‍, സ്ഥാപനത്തില്‍ നടപ്പാക്കിയ വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവും നവീരണവുമാണ് സ്ഥാപനത്തിന്റെ കുതിപ്പിന് വഴിയൊരുക്കിയത്. കൊവിഡ് സാഹചര്യത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത് വലിയ നേട്ടമായി. ഇതുവരെ 20 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ചു.
അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്ന് ഉല്‍പാദിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് ഇഞ്ചക്ഷന്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പുതിയ പ്ലാന്റ് സ്ഥാപിച്ചു. കാന്‍സര്‍ മരുന്ന് നിര്‍മ്മാണത്തിന് ഓങ്കോളജി പാര്‍ക്കിന്റെ നിര്‍മ്മാണം തുടങ്ങി. വിദേശത്തേക്ക് മരുന്ന് കയറ്റുമതിയും ഉടന്‍ തുടങ്ങും.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച നവീകരണപ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടമാണ് കെ എസ് ഡി പിയില്‍ പൂര്‍ത്തിയായത്. മൂന്ന് ഘട്ടമായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി അന്ന് ബീറ്റാലാക്ടം പ്ലാന്റ് നിര്‍മ്മിച്ചു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ സ്ഥാപനത്തെ തിരിഞ്ഞ് നോക്കിയില്ല.
കെഎസ്ഡിപിയെ നഷ്ടത്തിലേക്ക് തള്ളിവിട്ട് അടച്ചുപൂട്ടേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചു. ഈ സര്‍ക്കാര്‍ വന്ന ഉടനെതന്നെ രണ്ടാംഘട്ട നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് സ്ഥാപിക്കൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here