വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വി ; കര്‍ണാടകയ്ക്ക് മിന്നും ജയം

വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് മിന്നും ജയം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച കേരളം നാലാം മത്സരത്തില്‍ കര്‍ണാടകയോടു തോറ്റു. 9 വിക്കറ്റിനാണ് കര്‍ണാടക വിജയക്കൊടി പാറിച്ചത്.

കേരളം ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം കര്‍ണാടക 45.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.എലൈറ്റ് ഗ്രൂപ്പ് ഇ യില്‍ കേരളം ഒന്നാമതും കര്‍ണാടക രണ്ടാം സ്ഥാനത്തും ആണ്.

കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ സെഞ്ചുറി നേടി. 138 പന്തുകള്‍ നേരിട്ട താരം 126 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ സമര്‍ത്. ആര്‍ (51 പന്തില്‍ 62), സിദ്ധാര്‍ഥ് കെ.വി (84 പന്തില്‍ 86) എന്നിവര്‍ കര്‍ണാടകയ്ക്കായി അര്‍ധസെഞ്ചുറി നേടി.

ടോസ് നേടിയ കര്‍ണാടക കേരളത്തിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. റോബിന്‍ ഉത്തപ്പ (പൂജ്യം)യും സഞ്ജു സാംസണും (മൂന്ന്) തിളങ്ങാനാകാതെ പോയത് കേരളത്തിന് തിരിച്ചടിയായി. വിഷ്ണു വിനോദ് 48 പന്തില്‍ 29 റണ്‍സെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here