ശ്രദ്ധനേടി സായി പല്ലവി നായികയായെത്തുന്ന പുതിയ ചിത്രത്തിലെ ഗാനം

മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായി പല്ലവി. ശ്രദ്ധ നേടുകയാണ് താരം കേന്ദ്ര കഥാപാത്രമായെത്തുന്ന വിരാടപര്‍വ്വം എന്ന ചിത്രത്തിലെ ഗാനം. റാണ ദഗുബാട്ടിയാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്.

വേണു ഉദുഗാലയാണ് തെലുങ്ക് ചിത്രമായ വിരാടപര്‍വ്വത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്ട് ഈ ചിത്രമൊരുക്കുന്നതും.


അതേസമയം മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ചലച്ചിത്രതാരമാണ് സായി പല്ലവി. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ ആണ് സായി പല്ലവിയുടെ ആദ്യ മലയാള ചിത്രം. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. 2019-ല്‍ ഫഹദ് ഫാസിലിന്റെ നായികയായി ‘അതിരന്‍’ എന്ന ചിത്രത്തിലും സായി പല്ലവി മികച്ച അഭിനയം കാഴ്ചവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News