2016ല്‍ നിന്ന് വലിയ രീതിയില്‍ കേരളം മാറി; കേരളത്തിന്റെ യശസ് എല്ലാ തലത്തിലും ഉയര്‍ന്നു; 5 വര്‍ഷക്കാലത്തെ നേട്ടങ്ങളുടെ അവകാശികള്‍ ജനങ്ങളാണ്: മുഖ്യമന്ത്രി

കേരളത്തില്‍ എല്ലാ മേഖലയിലും വലിയ മാറ്റമുണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ നിന്നും കേരളം ഒരുപാട് മാറിയെന്നും കേരളത്തിന്റെ യശസ് എല്ലാ തലത്തിലും ഉയര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.. ഒരു ചെറിയ സംസ്ഥാനമാണെങ്കിലും പ്രവൃത്തികള്‍ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നിലയിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഇവിടെ എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷക്കാലം ഏത് രീതിയിൽ പ്രവർത്തിച്ചുവെന്നത് നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ആകെ ആകെ ബോധ്യമുള്ള കാര്യമാണ്. ഈയൊരു അഞ്ചു വർഷം നേരത്തെ ഉള്ളതിന്റെ തുടർച്ചയായി ഉള്ളതാണ്. കേരളത്തിൽ 2016 ആണ് ആണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ കേരളം എന്തായിരുന്നു എന്ന് എല്ലാവർക്കും നല്ല ഓർമ്മയുണ്ട്. 2016 പിന്നിട്ട് അഞ്ചുവർഷം കേരളം അന്നത്തെ നിരാശാജനകമായ അന്തരീക്ഷത്തിൽ അല്ല നിൽക്കുന്നത് അത് ആകെ മാറിയിരിക്കുന്നു എല്ലാ മേഖലയും വലിയതോതിൽ മാറിയിരിക്കുന്നു. കേരളത്തിൻറെ ഇത്തരമൊരു മാറ്റം മാറുന്നതല്ല സാധ്യമാകുന്നത് അല്ല എന്നായിരുന്നു നമ്മുടെ നാട് ഏറെക്കുറെ ധരിച്ചിരുന്നത്. എല്ലാവരുടെയും എല്ലാവരുടെയും വാക്കുകളിൽ അതിൽ ആ നിരാശയാണ് അക്കാലത്ത് ഉണ്ടായിരുന്നത്. എന്നാൽ അതിൽ നിന്ന് നാം ബഹുദൂരം മുന്നോട്ട് പോയി. കേരളത്തിൻറെ യശസ് എല്ലാ തലങ്ങളിലും ഉയർന്നു .

നമ്മുടെ സംസ്ഥാനം ഒരു ചെറിയ സംസ്ഥാനം ആണെങ്കിലും നമ്മുടെ പ്രവർത്തികൾ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നിലയിലായി. ഇവിടെ ഓരോ മേഖലയും എടുത്താൽ ഏറ്റവും പ്രധാനപ്പെട്ടത് ഇവിടെ ഇതൊന്നും നടക്കില്ല ഇല്ല എന്നതിന് മാറ്റം വന്നു എന്ന് തന്നെയാണ്. ഇവിടെ ഇതൊക്കെ നടക്കും എന്ന് ചിന്തിക്കുന്ന അവസ്ഥ ഇനിയും ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്തുതീർക്കാനുണ്ട് എന്ന് ചിന്തിക്കുന്ന അവസ്ഥ നമ്മുടെ ജനങ്ങളിൽ ആകെ ഉണ്ടായി. അത് കുഞ്ഞുങ്ങൾ തൊട്ട് സീനിയർ സിറ്റിസൺസ് വരെ ആ രീതിയിൽ ചിന്തിക്കുന്ന അവസ്ഥ. വിദ്യാർത്ഥികൾ യുവജനങ്ങൾ മഹിളകൾ വ്യത്യസ്ത തൊഴിലുകളിൽ കളി ഏർപ്പെട്ടിരിക്കുന്നവർ, നമ്മുടെ നാടിന്റെ എല്ലാ ഭാഗവും രീതിയിൽ ശുഭപ്രതീക്ഷയോടെ ഇനിയും നമുക്ക് മുന്നോട്ട് പോകണം എന്ന് ചിന്തിക്കുന്ന അവസ്ഥ. അതിന് ഇടയാക്കിയത് യഥാർത്ഥത്തിൽ കേരളത്തിലെ ജനങ്ങൾ തന്നെയാണ് .

നമ്മുടെ നാട്ടിലെ ജനങ്ങൾ എല്ലാ രീതിയിലും നാടിനെ മുന്നോട്ട് നാടിനെ മുന്നോട്ട് നയിക്കണം എന്ന് ആഗ്രഹിച്ചുകൊണ്ടാണിരിക്കുന്നത്. ഓരോ കാര്യത്തിലും സർക്കാർ ഒരു നിമിത്തം എന്ന നിലയ്ക്ക് സർക്കാരിൽ അർപ്പിതമായ ഉത്തരവാദിത്വം വെച്ചുകൊണ്ട് ജനങ്ങളുടെ മുന്നിൽ ചില കാര്യങ്ങൾ നിർദേശങ്ങളായി വച്ചിട്ടുണ്ട്. ഞങ്ങളുടെ ബോധ്യം ആ വച്ച് നിർദേശങ്ങളെല്ലാം നാടിൻറെ താൽപര്യത്തിന് ഗുണകരമായി ഉള്ളതാണ് എന്നതാണ് . അതേരീതിയിൽ, അതിനേക്കാൾ കൂടുതൽ ജനങ്ങൾ അതെല്ലാം സ്വീകരിക്കുന്നതാണ് കണ്ടത്. അങ്ങനെ വന്നപ്പോൾ അസാധ്യം എന്ന് കരുതി മാറ്റിവച്ചിരുന്ന കാര്യങ്ങൾ ഞങ്ങൾ ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ നടപ്പിലാക്കുന്ന നിലവന്നു. അതാണ് ഉണ്ടായ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളാണ് ഈ അഞ്ചു വർഷക്കാലം കേരളം നേടിയ നേട്ടങ്ങളുടെ എല്ലാം നേരവകാശി.

ദേശീയപാതാ വികസനത്തിൽ ഞങ്ങൾ എന്തെങ്കിലും ചെയ്തു എന്ന് ഹുങ്ക് അടിക്കേണ്ട കാര്യമില്ല.ഞങ്ങൾ പറഞ്ഞത് ഒരു കാര്യം മാത്രമേയുള്ളൂ കാലാനുസൃതമായി നമുക്ക് മാറ്റം വേണം. ഇവിടെ ധാരാളം സമയം റോഡിൽ ചെലവഴിക്കുകയാണ്. അതിന് സൗകര്യം വേണം. സൗകര്യം ഉണ്ടാകണമെങ്കിൽ അതിനാവശ്യമായ ഭൂമി എടുത്തേ മതിയാകൂ. ഭൂമി എടുക്കുമ്പോൾ അതിൻറേതായ വിഷമം ഉണ്ട്. ആ വിഷമം അനുഭവിക്കേണ്ടിവരുന്ന ചില ആളുകളുണ്ട് അത് മനസ്സിലാക്കി ന്യായമായ നഷ്ടപരിഹാരവും ആവശ്യമായ പുനരധിവാസവും ഒക്കെ ഉറപ്പുവരുത്തും. ജനങ്ങൾക്ക് ഒരു സംശയം ഉണ്ടായില്ല. ജനങ്ങൾ പൂർണമായി സഹകരിച്ചു. ഇപ്പോൾ തലപ്പാടി മുതൽ ഇങ്ങോട്ടുള്ള ഓരോ റീച്ചും ഓരോന്നായി ടെൻഡർ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ന് ദേശീയപാതാ വികസനം യാഥാർത്ഥ്യം ആകാത്തത് കൊണ്ടാണ് ആണ് എന്ന് ആർക്കും പറയാനാകില്ല.

ഓരോ കാര്യത്തിലും നാടുമുഴുവൻ ഒന്നിച്ചുനിന്നു എന്നുള്ളതാണ് പ്രത്യേകത. മലയോര ഹൈവേ എന്ന് പറഞ്ഞപ്പോൾ നാട്ടുകാർ തന്നെ അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്തു തുടങ്ങി. മലയോര ഹൈവേയുടെ ചില റീച്ചുകൾ കേരളത്തിലെ എല്ലാ ഭാഗത്തും ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു. തീരദേശ ഹൈവേയുടെ അനുഭവവും ഇതുതന്നെയാണ് ആണ്. പ്രവർത്തനങ്ങൾ അവൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. നമ്മുടെ സംസ്ഥാനത്തേക്ക് വൈദ്യുതി എത്തിക്കാനുള്ള ഇടമൺ കൊച്ചി പവർ ഹൈവേ എത്രയോ കാലമായി നടക്കേണ്ട ഒന്നായിരുന്നു. പവർഗ്രിഡ് കോർപ്പറേഷൻ ഇതിവിടെ നടക്കില്ല എന്ന് കരുതി ഇട്ടേച്ച് പോയതാണ്.

അവരെ തിരികെ കൊണ്ടുവന്നു. അത് ഇപ്പോൾ പൂർത്തിയായി. നടക്കില്ല എന്ന് കരുതിയ ഒന്നായിരുന്നു ഗെയിൽ പൈപ്പ് ലൈൻ. ആ പദ്ധതി നാട്ടുകാരുടെ ആകെ സഹകരണത്തോടെ പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു. ഇതാണ് നാം കാണേണ്ടത്. എങ്ങനെ നാട് മാറി. ആ മാറ്റം ജനങ്ങൾ തന്നെ മുൻകൈയ്യെടുത്ത് കൊണ്ടുണ്ടായതാണ്. ഞങ്ങൾ സർക്കാർ എന്ന നിലയ്ക്ക് അതിന് ആവശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു . നിർദേശങ്ങൾ നടപ്പിലാക്കാൻ ഉള്ളതാണ് . ഇടമൺ കൊച്ചി പവർ ഹൈവേ നടപ്പാക്കണമെന്ന് പറഞ്ഞു. അതിന് തടസ്സങ്ങൾ ഉണ്ടാകരുത് എന്ന് പറഞ്ഞു. പക്ഷേ തടസ്സങ്ങൾ ഉണ്ടാക്കി ശീലിച്ചവർക്ക് പഴയ ബോധ്യത്തിൽ ആ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ട് സർക്കാരിനെ പിന്തിരിപ്പിക്കാമെന്ന തെറ്റിദ്ധാരണ ഉണ്ടായി.

അതല്ല ഈ സർക്കാർ എന്ന് അവർക്ക് ബോധ്യമായി. ബാക്കിയെല്ലാം ജനങ്ങളുടെ സഹകരണത്തോടെ നടക്കുകയായിരുന്നു. ഒരു സർക്കാർ എന്ന നിലയ്ക്ക് ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾ ശരിയായ രീതിയിൽ ചെയ്തു എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ് . ആ വിലയിരുത്തൽ ജനങ്ങൾ പലവട്ടം നടത്തിയിട്ടുണ്ട്. ഇനിയും അത് അതിൻറേതായ രീതിയിൽ തന്നെ നടത്തുമെന്ന ശുഭപ്രതീക്ഷയാണ് ഞങ്ങൾക്കുള്ളത്. നാം ഓർക്കേണ്ട ഒരു പ്രധാന കാര്യം നമ്മുടെ നാടിൻറെ വിഭവം വളരെ ചെറുതാണ് എന്നുള്ളതാണ്.. എന്നാൽ നമ്മുടെ ആവശ്യങ്ങൾ വളരെ വലുതാണ്. ആവശ്യങ്ങൾ നിറവേറ്റാൻ എങ്കിൽ അതിനു പണം വേണം ആശ്രയിച്ച് മുഴുവൻ അത്തരം കാര്യങ്ങൾ നിർവഹിക്കുക എന്നുപറഞ്ഞാൽ എന്നാൽ ബുദ്ധിമുട്ടാണ്. ഇപ്പോൾ അടിസ്ഥാന സൗകര്യവികസനം നന്നായി നടക്കണം എന്നുപറഞ്ഞാൽ അത് ബജറ്റിനെ മാത്രം ആശ്രയിച്ച് നടക്കില്ല. അതിന് ബജറ്റിന് പുറത്ത് ചില കാര്യങ്ങൾ നടക്കണം.

അതിനാണ് കിഫ്ബിയെ പുതിയ രൂപത്തിൽ സജ്ജമാക്കാൻ നാം തയ്യാറായത്. അന്ന് സർക്കാർ പറഞ്ഞു ഇതിലൂടെ അമ്പതിനായിരം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനമാണ് നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന്. അതിനെ മലർപ്പൊടി കാരൻറെ സ്വപ്നമായി ആക്ഷേപിച്ചു. അപ്പോൾ സ്വാഭാവികമായും ആളുകൾ ചിന്തിക്കും എന്തിനാണിങ്ങനെ ആക്ഷേപിക്കുന്നത്. ആക്ഷേപിക്കാൻ മാത്രം എന്ത് തെറ്റാണ് ചെയ്തത്. അങ്ങനെ ചിന്തിച്ച ധാരാളംപേർ നാട്ടിലുണ്ട്.

ഇപ്പോഴെന്തായി 50000 അല്ല 63000 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നത്. അത്രയും പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. സ്കൂളുകൾ, നമ്മുടെ ആരോഗ്യ സ്ഥാപനങ്ങൾ, റോഡുകൾ, തുടങ്ങി വിവിധ പദ്ധതികൾ. ദേശീയപാത വികസനത്തിനു വേണ്ടി വരുന്ന 25% കെട്ടി വെക്കണം എന്നു പറഞ്ഞപ്പോൾ അത് കണ്ടെത്തിയതും കിഫ്ബിയിലൂടെയാണ്.

കോവിഡിനെ എങ്ങനെയാണ് നാം നേരിട്ടത്. ഒരുമയും ഐക്യവും അതിജീവന ശക്തിയുമാണ് നമ്മുടെ ജനത. അങ്ങനെയല്ലെ നാം അതിനെ അതിജീവിച്ചത്. നാടിന്റെ പ്രതികരണ ശേഷി കാണാതിരിക്കരുത്. ഡിജിറ്റല്‍ വിദ്യാഭ്യാസം ഏറ്റവും നന്നായി കൈകാര്യം ചെയ്തത് കേരളമാണെന്ന് ഇന്ത്യ കാണുന്നു. ഇതുമായി സഹകരിച്ച ജനങ്ങളോട് ഒരു നല്ല വാക്കെങ്കിലും പറയാന്‍ പ്രതിപക്ഷത്തെ ആരെങ്കിലും തയ്യാറായോ.നിങ്ങള്‍ അപനമാനിക്കുന്നത് ജനങ്ങളെയാണെന്ന് കണ്ടുകൊള്ളണം.

ഇത്തരത്തിലുള്ള വികസനമൊന്നും മുമ്പ് സ്വപ്‌നം കാണാന്‍ കഴിയുമായിരുന്നില്ല. നാടിന്റെ ആകെ വികസനം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എല്ലാ വിഭാഗം ആളുകളേയും സ്പര്‍ശിക്കുക എന്നതാണ്. എല്‍ഡിഎഫിന്റെ വികസന നയം സാമൂഹ്യ നീതിയിലധിഷ്ടിതമായ സര്‍വതല സ്പര്‍ശിയായ വികസനമെന്നാണ്. എല്ലാവര്‍ക്കും വികസനത്തിന്റെ സ്വാദനുഭവിക്കാന്‍ കഴിയുക എന്നതാണ്. നാടിന്റെ ക്ഷേമ പ്രവര്‍ത്തനം രാജ്യം ശ്രദ്ധിക്കുന്ന ഒന്നാണ്.

എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോഴുള്ള ക്ഷേമപ്രവര്‍ത്തനത്തിന്റെ സ്ഥിതി ഇതായിരുന്നില്ല. 18 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയായിരുന്നു. ഇതാണവസ്ഥ. ഇന്നാ നിലയില്ല. എല്ലാവര്‍ക്കും കൃത്യമായി പെന്‍ഷന്‍ ലഭിക്കുകയാണ്. ചെയ്യാന്‍ പറ്റുന്നതെ പറയു. പറയുന്നത് ചെയ്തിരിക്കും. അതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍

നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നല്ലോ. എന്നാല്‍ നാടും സര്‍ക്കാരും അണിനിരന്നപ്പോള്‍ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞു. നാടിന്റെ അവസ്ഥയും രാജ്യത്തിന്റെ നിലയും പരിശോധിക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ വലിയ തോതിലാണ് തകരുന്നത്. പൊതുമേഖല സ്ഥാപനത്തെ വിറ്റഴിച്ച് കാശുണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കേരളം നല്ല നിലയില്‍ ബദല്‍ സൃഷ്ടിച്ചു. നാം പല ദുരന്തങ്ങള്‍ നേരിട്ടു. നല്ല രീതിയില്‍ നാം അതിനെ നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഗുരുതരമായ പ്രശ്‌നമാണ് തൊഴിലില്ലായ്മ. രാജ്യത്തിന്റെയും പ്രശ്‌നമാണത്. തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന നിലയാണ് കേന്ദ്രം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജാഥ അവസാനിക്കുന്ന ദിവസം കണക്കാക്കി അതിന്റെ അടുത്ത ദിനത്തില്‍, ഒരു വലിയ തെറ്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നു എന്ന് ചിത്രീകരിക്കാന്‍ ശ്രമം നടന്നു. ആഴക്കടല്‍ മത്സബന്ധനവുമായി ബന്ധപ്പെട്ടായിരുന്നു അത്. നമ്മുടെ സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ കാര്യത്തിലും എല്‍ഡിഎഫ് നയമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നാദ്യം മനസിലാക്കണം. നയം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പാര്‍ലമെന്റില്‍ എംപിമാര്‍ നിലപാട് സ്വീകരിച്ചത്.

വിദേശ ശക്തികള്‍ക്ക് ആഴക്കടല്‍, മത്സബന്ധനം നടത്തുന്നതിനായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് ഭരണ കാലത്താണ്. അന്നതിന് എല്‍ഡിഎഫ് എതിര്‍പ്പ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് തിരുത്തിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News