
ജിസിഡിഎ മറൈൻ ഡ്രൈവിൽ നിർമിച്ച വാക് വേയുടെ ഉദ്‌ഘാടനം ശനിയാഴ്‌ച നടക്കും. പകൽ മൂന്നിന് മന്ത്രി എ സി മൊയ്‌തീൻ ഓൺലൈനിൽ ഉദ്‌ഘാടനം നിർവഹിക്കും.
സിഎസ്‌എംഎലുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമാണ് പൂർത്തിയായത്. എല്ലാ പ്രായക്കാർക്കും രാജേന്ദ്രമൈതാനംമുതൽ 740 മീറ്റർ നീളത്തിൽ വിനോദത്തിനുള്ള സൗകര്യങ്ങളാണ് വാക് വേയിൽ ഒരുക്കിയിട്ടുള്ളത്. വിശ്രമത്തിനായി ഇരിപ്പിടങ്ങളും ഓപ്പൺ ജിമ്മും കുട്ടികൾക്ക് കളിക്കാനാവശ്യമായ പച്ച തുരുത്തുകളും ഉണ്ട്.
സമീപത്തുള്ള ഫ്ലാറ്റുകളിലെയും കെട്ടിടങ്ങളിലെയും മലിനജലം സംഭരിച്ച് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ചാണ് പ്രദേശത്ത് ജലസേചനത്തിനായി ഉപയോഗിക്കുക. ഊർജ സംരക്ഷണത്തിനായി സോളാർ പാനലുകളും സ്ഥാപിച്ചു. നടപ്പാതയിൽ രണ്ടിടത്തായി ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്. മൂന്നുവർഷത്തേക്ക് പ്രവർത്തനവും പരിപാലനവും ജിസിഡിഎ നടത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here