ഭരണ തുടർച്ചയെന്ന പുതു ചരിത്രം കുറിക്കാൻ കേരളം തയ്യാറായി കഴിഞ്ഞു: എസ് രാമചന്ദ്രൻ പിള്ള

ഭരണ തുടർച്ചയെന്ന പുതു ചരിത്രം കുറിക്കാൻ കേരളം തയ്യാറായി കഴിഞ്ഞതായി CPIM പോളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. LDF വികസന മുന്നേറ്റ ജാഥയുടെ വടക്കൻ മേഖല ജാഥ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് പക്ഷ സർക്കാരിനെ തകർക്കാൻ വൻ ഗൂഢാലോചന നടന്നതായും കേന്ദ്ര ഏജൻസികൾ എത്ര പരിശ്രമിച്ചിട്ടും കേരളത്തിൽ ഒന്നും ചെയ്യാനായില്ലെന്നും ജാഥാ ക്യാപ്റ്റൻ എ.വിജയരാഘവൻ പറഞ്ഞു.സമാപന സമ്മേളനത്തിൽ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനിയിൽ അണിനിരന്നത്.

കേരളത്തിലെ ഇടത് തുടർ ഭരണം അനിവാര്യമാണെന്നും അത് അഖില രാഷ്ട്രീയത്തിൽ വൻ സ്വാധീനം ചെലുത്തുമെന്നും SRP പറഞ്ഞു. വികസന ജനക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ തുടർ ഭരണം അനിവാര്യമാണെന്നും SRP പറഞ്ഞു.

അഴിമതി എന്ന തിന്മ അവസാനിപ്പിക്കാനായത് ഇടത് സർക്കാരിന്റെ നേട്ടം ആണെന്നും വികസനം എല്ലാവർക്കും പ്രാപ്യമാക്കാൻ സർക്കാരിന് കഴിഞ്ഞു.ഇടത് സർക്കാരിനെതിരെ ബിജെപിയും കോണ്ഗ്രസും വലിയ കുത്സിത നീക്കങ്ങളാണ് നടത്തിയതെന്നും ഇത് ജനങ്ങൾ തിരിച്ചറിയിമെന്നും എ. വിജയരാഘവൻ പറഞ്ഞു.

നവകേരള സൃഷ്ടിക്കായി വീണ്ടും LDF എന്ന മുദ്രാവാക്യം ഉയർത്തി 7 ജില്ലകളിലെ 64 കേന്ദ്രങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് ജാഥ അവസാനിച്ചത്.CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽകുമാർ, പ്രൊഫസർ സി.രവീന്ദ്രനാഥ് എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.തൃശൂർ തേക്കിൻകാട് മൈതാനിയിൽ പതിനായിരങ്ങളാണ് അണി നിരന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News