എൽഡിഎഫ് സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ വികസന മുന്നേറ്റ ജാഥകൾ

നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്ന ലക്ഷ്യം മുൻനിർത്തി നടത്തിയ വികസന മുന്നേറ്റ ജാഥകൾ വൻ വിജയമായി മാറുന്ന കാ‍ഴ്ചയാണ് കണ്ടത്. എൽ ഡി എഫ് സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ജാഥ, പ്രതിപക്ഷത്തിന്‍റെ ഇരട്ടത്താപ്പും തുറന്നുകാട്ടി. കൊവിഡ് മാനദണ്ഡം പാലിച്ച് സ്വീകരണ കേന്ദ്രങ്ങളിലെക്കെത്തിയ ലക്ഷങ്ങൾ ഇടതുപക്ഷത്തിന്‍റെ പ്രസക്തിയും ചൂണ്ടിക്കാട്ടി.

എന്തുകൊണ്ട എൽഡിഎഫ് തുടർ ഭരണം വേണം എന്നതിന്‍റെ മറുപടിയായിരുന്നു എല്‍ ഡി എഫ് നടത്തിയ രണ്ട് ജാഥകൾ നൽകിയത്. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ നേതൃത്വത്തിലെ വടക്കന്‍ മേഖലാജാഥ 64 കേന്ദ്രങ്ങ‍ളിൽ സ്വീകരണമേറ്റു വാങ്ങിയപ്പോൾ, സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്‍റെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖല ജാഥ 39 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് സമാപിച്ചത്.

സര്‍ക്കാരിന്‍റെ വികസനവും നേട്ടങ്ങളും ജനങ്ങളിലെത്തിച്ച ജാഥ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നൽകിയാണ് സമാപിച്ചത്.

സ്കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യ വികസനം, പെൻഷൻ, വികസന പദ്ധതികൾ എന്നിവ എന്ത് മാറ്റമാണ് ജനങ്ങളുടെ ജിവിതത്തിൽ വരുത്തിയത് എന്നത് ഒാരോ സ്വീകരണ കേന്ദ്രത്തിൽ എത്തിയ ജനങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തി.

ശബരിമല വിവാദം, ന്യൂനപക്ഷ വര്‍ഗീയത, ഉദ്യോഗാര്‍ത്ഥികളുടെ സമരം, ആഴക്കടല്‍ വിവാദം, മാണി സി.കാപ്പന്‍റെ മുന്നണിമാറ്റം തുടങ്ങിയുള്ള പ്രതിപക്ഷത്തിന്‍റെ ഉണ്ടയില്ലാ വെടികളും ജാഥ നിഷ്പ്രഭമാക്കി. കൊവിഡ് മാനദണ്ഡം പാലിച്ച് ഓരോ കേന്ദ്രത്തിലും ജാഥയുടെ ഭാഗമായവർ തന്നെ ഇന്നത്തെ സമൂഹത്തിൽ ഇടതുപക്ഷത്തിന്‍റെ പ്രസക്തി വിളിച്ചോതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here