സര്‍ക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ വാക്കുകള്‍ പദവിക്ക് ചേരുന്നതാണോ എന്ന് മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി. രാഹുൽ ഗാന്ധി കേരളത്തിലെ എം പിമാരിൽ ഒരാളെന്ന് മുഖ്യമന്ത്രി. സര്‍ക്കാരിനെതിരായ അദ്ദേഹത്തിൻ്റെ വാക്കുകൾ പദവിക്ക് ചേരുന്നതാണോ എന്നും മുഖ്യമന്ത്രി. തെക്കന്‍ മേഖലാജാഥയുടെ സമാപന സമ്മേളന വേദിയില്‍ ആണ് രാഹുല്‍ ഗാന്ധിയെ തന്നെ കടന്നാക്രമിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ചത്

തെക്കന്‍ മേഖലാ ജാഥയുടെ സമാപനവേദിയില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ ദില്ലിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പൂരത്തിന്‍റെ കൊടിയേറ്റമായി മാറി ക‍ഴിഞ്ഞിരുന്നു പൊതുയോഗവും. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞു മുഖ്യമന്ത്രി, കേരളത്തിന് സംഭവിച്ച മാറ്റം പ്രകടമാണെന്ന് ചൂണ്ടികാട്ടി.

മഹാ പ്രതിസന്ധികളെ നേരിട്ടപ്പോള്‍ തലയില്‍ കൈവെച്ച് ഇരിക്കുകയല്ല സര്‍ക്കാര്‍ ചെയ്തത്. അതീ നാട് കണ്ടിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാം പ്രതിപക്ഷം കൂടെ നിന്നില്ലെങ്കിലും ജനങ്ങള്‍ കൂടെ നിന്നെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞു. സര്‍ക്കാരിനെ ക‍ഴിഞ്ഞ ദിവസം കടന്നാക്രമിച്ച രാഹുല്‍ ഗാന്ധിയെ അതേ നാണയത്തില്‍ തിരിച്ചടിക്കാനും മുഖ്യമന്ത്രി മറന്നില്ല

ബിനോയി വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് ആവേശകരവും അതിലേറെ ഉഷ്മളവുമായ സ്വീകരണമാണ് തലസ്ഥാന ജില്ലയില്‍ ഉടനീളം ലഭിച്ചത്. വെളളറട, നെയ്യാറ്റിന്‍ക്കര , വി‍ഴിഞ്ഞം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ഒടുവില്‍ എസ് എം വി സ്കൂള്‍ ജംഗ്ഷനില്‍ വന്നിറങ്ങിയ ബിനേയ് വിശ്വത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിച്ചു. മുഖ്യമന്ത്രിക്ക് അടുത്ത് വന്ന് അഭിവാദ്യം നേര്‍ന്ന ജാഥ ക്യാപ്റ്റനെ മുഖ്യമന്ത്രി പ്രത്യഭിവാദ്യം ചെയ്തു.

ജാഥയുടെ സമാപന പൊതുയോഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍, ജോസ് കെ മാണി , എം വി ഗോവിന്ദ്ന്‍ മാസ്റ്റര്‍ മറ്റ് ഇടത് മുന്നണി നോതീാക്കള്‍ എന്നീവര്‍ പ്രസംഗിച്ചു. മന്ത്രിമാരായ ഇപി ജയരാജന്‍ ,കെകെ ഷൈലജ ടീച്ചര്‍ കടകംപളളി സുരേന്ദ്രന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എംഎല്‍എമാര്‍ മറ്റ് ജന പ്രതിനിധികള്‍ എന്നീവര്‍ പൊതു യോഗത്തില്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News