മാന്നാര്‍ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേർ അറസ്‌റ്റില്‍

മാന്നാര്‍ സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേർ അറസ്‌റ്റില്‍. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു.

തിരുവല്ല ശങ്കരമംഗലം ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കോട്ടയ്‌ക്കമാലി സുബിൻ (കൊച്ചുമോൻ – 38), പരവൂർ മന്നം കാഞ്ഞിരപറമ്പിൽ അൻഷാദ് ഹമീദ് (30), പൊന്നാനി ആനപ്പടി പാലക്കൽ അബ്‌ദുൾ ഫഹദ് (35) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

വെള്ളിയാഴ്‌ച പുലർച്ചെയാണ് പൊന്നാനി ആനപ്പടി പാലക്കൽ അബ്‌ദുൾ ഫഹദിനെ പിടികൂടിയത്‌. മാന്നാർ റാന്നി പറമ്പിൽ പീറ്ററിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ചെയ്‌തിരുന്നു. യുവതിയുടെ വീട്ടിലേക്കുള്ള വഴി പ്രതികൾക്ക് കാണിച്ചു കൊടുത്തത് പീറ്ററായിരുന്നു. സംഘത്തെ സഹായിക്കുക മാത്രമാണ് ഇയാൾ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽനിന്നാണ് പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

ദുബൈയിൽനിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്‌മയഭവനത്തിൽ ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംഘം വീട് ആക്രമിച്ച് വാഹനത്തിൽ തട്ടിക്കൊണ്ട് പോയി പാലക്കാട്‌ വടക്കഞ്ചേരിയിൽ ഉപേക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News