പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി; രണ്ടു പേർ പിടിയിൽ

മണ്ണാർക്കാട് പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടെ എക്സൈസാണ് സ്ഫോടക ശേഖരം പിടികൂടിയത്.

25 കിലോ വീതമുള്ള 75 ബോക്സുകളിലായി സൂക്ഷിച്ച 6250 കിലോഗ്രാം ജലാറ്റിൻ സ്റ്റിക്കാണ് പിടിച്ചത്.സേലം ആത്തൂർ സ്വദേശികളായ രണ്ടു പേർ പിടിയിൽ. പിടിയിലായത് ഇളവരശൻ, കാർത്തി എന്നിവർ.

കോയമ്പത്തൂരിൽ നിന്നും മലപ്പുറം കോഴിക്കോട് അതിർത്തിയിലേക്ക് എത്തിച്ചതെന്ന് മൊഴി.ഒന്നരക്കോടി രൂപ വിലവരും. പ്രതികളെ എക്സൈസ് സംഘം പൊലീസിന് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News