
തലശ്ശേരിയിൽ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധ നേടി തിങ്കളാഴ്ച നിശ്ചയം എന്ന മലയാള ചിത്രം.
ക്യാമറയ്ക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങൾ അണി നിരന്ന ചിത്രത്തിന് മികച്ച സ്വീകര്യതയാണ് ലഭിച്ചത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച പയ്യന്നൂർ സ്വദേശി കെ യു മനോജിന്റെ അഭിനയ മികവിന് നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകിയത്.
തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുടെ പ്രദർശനം കഴിഞ്ഞപ്പോൾ തീയ്യേറ്റർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ചിത്രത്തിനൊപ്പം കെ യു മനോജ് എന്ന പുതുമുഖ നടൻ്റെ അഭിനയ മികവിനു കൂടിയായിരുന്നു ആ കയ്യടി. സിനിമ കണ്ട ചലച്ചിത്ര പ്രതിഭകളുടെ അഭിനന്ദനവും മനോജിനെ തേടിയെത്തി
15 വർഷം മുൻപ് വേദിയിൽ ലൈറ്റ് തെളിയിച്ച് നാടക രംഗത്ത് എത്തിയതാണ് അന്നുർ സ്വദേശിയായ മനോജ്. നിരവധി നാടകങ്ങളിലും ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചു.
ആദ്യമായി ലഭിച്ച മുഴുനീള വേഷത്തിലൂലെ തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടാനായതിൻ്റെ സന്തോഷത്തിലാണ് മനോജ്.
ചലച്ചിത്ര മേളയിലെ ഏറ്റവും ശ്രദ്ദേയമായ ചിത്രമായി മാറി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം. ഒരു കുടുംബത്തിലെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ സംഭവങ്ങളിലൂടെയാണ് സിനിമ മൂന്നോട്ട് പോകുന്നത്.
കന്നഡ സിനിമയിലെ പ്രമുഖ നിർമ്മാതാക്കളായ പുഷ്കർ ഫിലിംസിൻ്റെ ആദ്യമലയാള ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here