ആറ്റുകാല്‍ പൊങ്കാല ഇന്ന്; ആഘോഷം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ആഘോഷം.

ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ രാവിലെ 10:50 ന് ക്ഷേത്രം മേല്‍ശാന്തി തീപകരുന്നതോടുകൂടി ഇത്തവണത്തെ പൊങ്കാല ആഘോഷങ്ങള്‍ക്ക് തുടക്കമാകും വൈകുന്നേരം 03:50 നാണ് പൊങ്കാല നിവേദ്യം.

ഭക്തര്‍ അവരവരുടെ വീടുകളിലാണ് പൊങ്കാല അടുപ്പുകള്‍ ഒരുക്കി നിവേദ്യം നടത്തുന്നത്. ക്ഷേത്രത്തിലും വളരെ കുറച്ച് ഭക്തര്‍ മാത്രമണ് നേരിട്ടെത്തിയിരിക്കുന്നത്.

ക്ഷേത്രം അധികൃതരും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ശക്തമായ നിര്‍ദേശഹ്ങള്‍ നല്‍കിയിട്ടുണ്ട് സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കുന്നതിനായി പ്രത്യേകം വളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News