യുഡിഎഫിന്‍റേത് വികസനമുന്നേറ്റത്തെ തടയുന്ന നിലപാട്; സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവും: എ വിജയരാഘവന്‍

പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫിന്റേത് സംസ്താനത്തിന്റെ വികസനമുന്നേറ്റത്തെ തടയുന്ന നിലപാടാണെന്നും സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവുമെന്നും സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍.

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ നല്ല രീതിയില്‍ വിലയിരുത്തുന്നുണ്ടെന്നും കേരളീയരുടെ മനസില്‍ സര്‍ക്കാറിന് നല്ല പിന്‍തുണയുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം എളുപ്പത്തില്‍ പൂര്‍ത്തിയാക്കുമെന്നും യുഡിഎഫ് പതിവിലും ദുര്‍ബലപ്പെട്ടുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here